< Back
Business

Business
സ്വര്‍ണവിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 1040 രൂപ
|3 Feb 2026 12:31 PM IST
ഇന്നലെ ഉച്ചക്ക് ശേഷം രണ്ടുതവണ വില കൂടിയതിന് പിന്നാലെയാണ് ഇന്ന് വില കുറഞ്ഞത്
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില പവന് 1040 രൂപ കുറഞ്ഞ് 1,11,280 രൂപയായി. ഗ്രാമിന് 130 രൂപ കുറഞ്ഞ് 13,910 രൂപയായി. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടുതവണ വില കൂടിയതിന് പിന്നാലെയാണ് ഇന്ന് വില കുറഞ്ഞത്.
ഇന്നലെ രാവിലെ 6640 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് 3200 രൂപ വീണ്ടും കുറഞ്ഞിരുന്നു. എന്നാല്‍, ഉച്ചക്കു ശേഷം ആഗോള വിലയിലുണ്ടായ വര്‍ധനവിന് ചുവടുപിടിച്ച് സംസ്ഥാനത്തും വില ഉയര്‍ന്നു. ആദ്യം പവന് 2000 രൂപയും പിന്നീട് 2400 രൂപയുമാണ് ഉയര്‍ന്നത്.
ആഗോളവിപണിയില്‍ സ്വര്‍ണവും വെള്ളിയും തിരിച്ചുകയറലിന്റെ പാതയിലാണ്. സ്വര്‍ണം ട്രോയ് ഔണ്‍സിന് 251 ഡോളര്‍ വര്‍ധിച്ച് 4885 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി 7.61 ഡോളര്‍ വര്‍ധിച്ച് 84.78 ഡോളറിലാണ് വ്യാപാരം. 10 ശതമാനത്തിനടുത്താണ് വെള്ളിയുടെ വിലവര്‍ധന.