< Back
Business
ഓഹരി വിപണിയിൽ വിജയകരമായി അരങ്ങേറ്റം കുറിച്ച് എൽജി ഇലക്ട്രോണിക്‌സ്

LG | Photo | Special Arrangement

Business

ഓഹരി വിപണിയിൽ വിജയകരമായി അരങ്ങേറ്റം കുറിച്ച് എൽജി ഇലക്ട്രോണിക്‌സ്

Web Desk
|
15 Oct 2025 4:10 PM IST

രണ്ടാംദിനമായ ഇന്നും എൽജി ഇലക്ട്രോണിക്‌സ് ഇന്ത്യ ശക്തമായ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്

നിക്ഷേപകർക്ക് ബംപർ നേട്ടം സമ്മാനിച്ച് ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ച് എൽജി ഇലക്ട്രോണിക്‌സ്. ഓഹരിവിപണിയിലെ ആദ്യ ദിനമായ ഇന്നലെ 50 ശതമാനത്തിലധികമാണ് ഓഹരിവില കുതിച്ചുകയറിയത്. എൻഎസ്ഇയിൽ 50.01 ശതമാനം നേട്ടവുമായി 1710.10 രൂപയിലായിരുന്നു ലിസ്റ്റിങ്. ബിഎസ്ഇയിൽ 50.44 ശതമാനം ഉയർന്ന് 1715 രൂപയിലുമായിരുന്നു.

രണ്ടാംദിനമായ ഇന്നും എൽജി ഇലക്ട്രോണിക്‌സ് ഇന്ത്യ ശക്തമായ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഓഹരി വില രണ്ട് ശതമാനം വരെ ഉയർന്നു. നിലവിൽ 1,718 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ചത്തെ ക്ലോസിങ് വിലയായ 1,689 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 1.66 ശതമാനം നേട്ടമാണിത്. 1,726 രൂപയിലാണ് ഓഹരി വ്യാപാരം ആരംഭിച്ചത്.

ഓഹരി വിപണിയിൽ എൽജിയുടെ വിജയകരമായ അരങ്ങേറ്റത്തിന്റെയും എൻഎസ്ഇയിലും ബിഎസ്ഇയിലും 50 ശതമാനം പ്രീമിയത്തോടെ ഓഹരികൾ ലിസ്റ്റ് ചെയ്തതിന്റെയും പശ്ചാത്തലത്തിലാണ് ഈ നേട്ടങ്ങൾ. എൽജി ഇലക്ട്രോണിക്‌സ് ഇന്ത്യയുടെ വിപണി മൂലധനം അതിന്റെ മാതൃകമ്പനിയുടെ മൂല്യത്തെക്കാൾ കൂടതലാണെന്നാണ് ആകർഷകമായ പ്രീമിയം അർഥമാക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2008ൽ റിലയൻസ് പവർ ലിസ്റ്റ് ചെയ്തതിന് ശേഷം ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട പ്രധാന ഇന്ത്യൻ ഐപിഒ ആയി എൽജി ഇലക്ട്രോണിക്‌സ് മാറി.

നോമുറ, മോത്തിലാൽ ഓസ്വാൾ, ആംബിറ്റ് എന്നിവയുൾപ്പെടെ ഒന്നിലധികം ബ്രോക്കറേജുകൾ എൽജി ഇലക്ട്രോണിക്‌സ് ഇന്ത്യയിൽ കവറേജ് ആരംഭിച്ചിട്ടുണ്ട്. മൊത്തത്തിൽ 10 ബ്രോക്കറേജുകൾ ഇതിനകം എൽജി ഇലക്ട്രോണിക്‌സ് ഇന്ത്യയിൽ കവറേജ് ആരംഭിച്ചിട്ടുണ്ട്. അവയെല്ലാം ബോ കോളുകൾ നൽകുന്നുണ്ട്. ശരാശരി 12 മാസത്തെ ടാർഗെറ്റ് വില 1,814 രൂപയാണ്. ഇത് ഏഴ് ശതമാനത്തിന്റെ വർധനവാണ് സൂചിപ്പിക്കുന്നത്.

Similar Posts