< Back
Business
No plans to withdraw Rs 500 note RBI Governor
Business

500 രൂപ നോട്ട് പിന്‍വലിക്കുമോ? ആര്‍.ബി.ഐ ഗവര്‍ണറുടെ മറുപടി...

Web Desk
|
8 Jun 2023 4:55 PM IST

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ: 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ പദ്ധതിയില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 1000 രൂപ നോട്ടുകള്‍ വീണ്ടും കൊണ്ടുവരാനും തീരുമാനിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.

"500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ 1000 രൂപയുടെ നോട്ടുകള്‍ വീണ്ടും കൊണ്ടുവരാനോ റിസര്‍വ് ബാങ്കിനു പദ്ധതിയില്ല. ദയവായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്"- ശക്തികാന്ത ദാസ് പറഞ്ഞു.

2000 രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍.ബി.ഐ ഗവര്‍ണര്‍ അറിയിച്ചു. ആകെ 3.62 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളില്‍ 1.80 ലക്ഷം കോടി രൂപയുടെ നോട്ടുകളും തിരിച്ചെത്തി. തിരിച്ചെത്തിയ നോട്ടുകളില്‍ 85 ശതമാനവും ബാങ്ക് നിക്ഷേപമായാണ് വന്നത്. ശേഷിക്കുന്നവ മാത്രമാണ് മാറ്റിയെടുക്കപ്പെട്ടതെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.

"2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ തിരക്ക് കൂട്ടേണ്ടതില്ല. കൈമാറ്റത്തിനുള്ള നോട്ടുകൾ ഞങ്ങളുടെ പക്കലുണ്ട്. പരിഭ്രാന്തരാകരുത്. പക്ഷെ സെപ്തംബറിലെ അവസാന ദിവസങ്ങള്‍ വരെ കാത്തിരിക്കരുത്"- ശക്തികാന്ത ദാസ് പറഞ്ഞു.

Summary- The Reserve Bank of India has no plans to withdraw Rs 500 notes from circulation or re introduce 1000 rupee notes, Governor Shaktikanta Das said on Thursday.

Related Tags :
Similar Posts