< Back
Business
ചരിത്ര നേട്ടവുമായി സെൻസെക്സ്;ആദ്യമായി 60,000 പോയിന്റ് കടന്നു.
Business

ചരിത്ര നേട്ടവുമായി സെൻസെക്സ്;ആദ്യമായി 60,000 പോയിന്റ് കടന്നു.

Web Desk
|
24 Sept 2021 12:23 PM IST

നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിലാണ്

ഓഹരി വിപണിയിൽ ചരിത്രം കുറിച്ച് സെൻസെക്സ്. ചരിത്രത്തിലാദ്യമായി സെൻസെക്സ് 60,000 പോയിന്റ് കടന്നു. നിഫ്റ്റിയിലും വൻ മുന്നേറ്റമാണ് കാണുന്നത്. 18,000 പോയിന്റിലേക്ക് അടുക്കുകയാണ് നിഫ്റ്റി.

ഐടി, ബാങ്ക് മേഖലയിലുണ്ടായ കുതിപ്പാണ് സെൻസെക്സ് 60,000 കടക്കാൻ കാരണം. രാജ്യാന്തര വിപണിയിലുണ്ടായ നേട്ടവും ഇന്ത്യൻ വിപണിക്ക് അനുകൂലമായി.

സെൻസെക്സ് 217 പോയിന്റ് ഉയർന്ന് 60,101 ൽ എത്തി നിൽക്കുകയാണ്. അമേരിക്കൻ സാമ്പത്തിക മേഖലയിലുണ്ടായ നേട്ടവും രാജ്യത്തെ ഓഹരി വിപണി സൂചികകൾ ഉയരാൻ കാരണമായി.

Similar Posts