< Back
Business
rbi star note series
Business

നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ കൈയിലുണ്ടോ? ആർബിഐ അറിയിപ്പ് ശ്രദ്ധിക്കുക

Web Desk
|
27 July 2023 5:11 PM IST

സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ വിശദീകരണം

മുംബൈ: നക്ഷത്ര ചിഹ്നമുള്ള (*) കറൻസി നോട്ടുകൾ നിയമപരമായി സാധുവല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അച്ചടി വേളയിൽ കേടാകുന്നവയ്ക്ക് പകരമായി പുറത്തിറക്കുന്ന നോട്ടുകളാണ് ഇതെന്ന് ആർബിഐ വ്യക്തമാക്കി. നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ കള്ളനോട്ടുകളാണ് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ബാങ്കിന്റെ വിശദീകരണം.



'നക്ഷത്ര ചിഹ്നമുള്ള ബാങ്ക് നോട്ടുകളെ കുറിച്ചുള്ള സമൂഹമാധ്യമ ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടു. പ്രിന്റ് ചെയ്യുമ്പോൾ കേടാകുന്ന നോട്ടുകൾക്ക് പകരമാണ് ഇവ പുറത്തിറക്കുന്നത്. മറ്റേതു ബാങ്ക് നോട്ടും പോലെ ഇതും നിയമപരമായി സാധുവാണ്. സ്റ്റാർ സീരീസ് നോട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ആർബിഐ വെബ്‌സൈറ്റിൽ ലഭ്യമാണ്' - ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ആർബിഐ അറിയിച്ചു.

പ്രഫിക്‌സിനും നമ്പറിനുമിടയിൽ നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ 2006 മുതൽ പ്രാബല്യത്തിലുണ്ട്. 10,20,50,100,500 നോട്ടുകൾ ഇത്തരത്തിൽ ആർബിഐ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്.

Related Tags :
Similar Posts