< Back
Business
യാതൊരു മുന്നറിയിപ്പുമില്ല; 3000 ജീവനക്കാരെ പിരിച്ചു വിട്ട് ബെറ്റർ  ഡോട്ട് കോം
Business

യാതൊരു മുന്നറിയിപ്പുമില്ല; 3000 ജീവനക്കാരെ പിരിച്ചു വിട്ട് ബെറ്റർ ഡോട്ട് കോം

Web Desk
|
12 March 2022 9:36 PM IST

കമ്പനിക്കുണ്ടായ സാമ്പത്തിക ഇടിവാണ് പിരിച്ചുവിടലിന് കാരണമായതെന്നാണ് കത്തിൽ പ്രധാനമായും പറയുന്നത്

യാതൊരു മുന്നറിയിപ്പും കൂടാതെ വീണ്ടും 3000 ജീവനക്കാരെ പിരിച്ചു വിട്ട് ഓൺലൈൻ മോർട്ട്ഗേജ് വായ്പാ കമ്പനിയായ ബെറ്റർ ഡോട്ട് കോം. അമേരിക്കയിലും ഇന്ത്യയിലുമുള്ള ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്.

കമ്പനിയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത കത്തിലൂടെയാണ് ബെറ്റർ ഡോട്ട് കോമിന്റെ ഇടക്കാല പ്രസിഡന്റായ കെവിൻ റയാൻ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം അറിയിച്ചത്. കഴിഞ്ഞ ഡിസംബറിൽ ഒരൊറ്റ സൂം കോളിലൂടെ 900 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടത് വലിയ വിവാദമാവുകയും അന്ന് കമ്പനി സിഇഒ വിശാൽ ഗാർഗ് ജീവനക്കാരോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. അന്ന് നടത്തിയ സൂം കോള് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കമ്പനിക്കുണ്ടായ സാമ്പത്തിക ഇടിവാണ് പിരിച്ചുവിടലിന് കാരണമായതെന്നാണ് കത്തിൽ പ്രധാനമായും പറയുന്നത്. എന്നാൽ ജീവനക്കാരെ നേരിട്ട് കമ്പനി ഇക്കാര്യം അറിയിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ട്. കമ്പനികളിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു.

Similar Posts