< Back
Business
ഞങ്ങളോട് ക്ഷമിക്കുക; സോഷ്യൽ മീഡിയയിലെ അപ്പോളജി ട്രെൻഡിന് തുടക്കം കുറിച്ചതാര്?
Business

'ഞങ്ങളോട് ക്ഷമിക്കുക;' സോഷ്യൽ മീഡിയയിലെ അപ്പോളജി ട്രെൻഡിന് തുടക്കം കുറിച്ചതാര്?

Web Desk
|
9 Nov 2025 12:13 PM IST

ഇന്ത്യയിലുടനീളം വ്യാപിച്ച ഈ ക്യാമ്പയിനിന്റെ പ്രമുഖ ബ്രാൻഡുകളും സെലിബ്രിറ്റികളും പോലും പരസ്യമായി ക്ഷമാപണം നടത്തുന്നു

ന്യൂഡൽഹി: ഇന്ത്യൻ കമ്പനികൾ ഇപ്പോൾ ക്ഷമാപണത്തിന്റെ തിരക്കിലാണ്. ഓരോരുത്തർക്കും ക്ഷമാപണം നടത്താൻ പല 'പിഴവുകളുണ്ട്'. എന്നാൽ ട്വിസ്റ്റ് ഇതാണ്, ഈ വലിയ കമ്പനികൾ പിഴവുകൾക്കോ ​​തെറ്റുകൾക്കോ അല്ല ക്ഷമാപണം നടത്തുന്നത്. മറിച്ച് ഇതൊരു പുതിയ മാർക്കറ്റിങ് രീതിയാണ്.

ഇന്ത്യൻ സോഷ്യൽ മീഡിയയിൽ 'ക്ഷമാപണ പോസ്റ്റുകൾ' എന്ന പേരിൽ ഒരു തരംഗം തന്നെ ഇപ്പോൾ പ്രചരിക്കുണ്ട്. സ്കോഡ , ഫോക്സ്‌വാഗൺ, ടി-സീരീസ് മുതൽ റിലയൻസ് ഡിജിറ്റൽ, അദാനി അംബുജ സിമന്റ് വരെയുള്ള പ്രമുഖ ബ്രാൻഡുകൾ പരസ്യമായി ക്ഷമാപണം നടത്തി. കേരളത്തിലും ഇതിന്റെ ചുവട് പിടിച്ച് പല കമ്പനികളും മാധ്യമങ്ങളും വരെ അവരവരുടെ ക്ഷമാപണങ്ങൾ നടത്തി.

അതുകൊണ്ട് തന്നെ അവരവരുടെ മേന്മക്കും ഗുണങ്ങൾക്കുമാണ് കമ്പനികൾ ക്ഷമാപണം നടത്തുന്നത്. ഇന്ത്യയിലുടനീളം വ്യാപിച്ച ഈ ക്യാമ്പയിനിന്റെ പ്രമുഖ ബ്രാൻഡുകളും സെലിബ്രിറ്റികളും പോലും പരസ്യമായി ക്ഷമാപണം നടത്തുന്നു. 'ആളുകളെ കൂടുതൽ കുടിക്കാൻ പ്രേരിപ്പിക്കുന്ന' മിൽക്ക് ഷേക്കുകളുടെ പേരിൽ കെവെന്റേഴ്‌സ് ഖേദം പ്രകടിപ്പിച്ചപ്പോൾ തങ്ങളുടെ മികച്ച ഡ്രൈവിംഗ് അനുഭവത്തിന് ഫോക്സ്‌വാഗൺ ക്ഷമാപണം നടത്തി.

എന്നാൽ ആരാണ് ഈയൊരു ട്രെൻഡിങ് തുടക്കം കുറിച്ചത്?

കഴിഞ്ഞ വർഷം ഫിലിപ്പീൻസിൽ ആരംഭിച്ച ഈ ട്രെൻഡ് ഈ മാസം ആഗോളതലത്തിൽ വൈറലാവുകയും ഇപ്പോൾ ഇന്ത്യയിലേക്ക് കടന്നുവരികയും ചെയ്തു. എന്നാൽ ഇന്ത്യയിൽ ഈ ട്രെൻഡ് ആരംഭിച്ചത് സ്കോഡയിൽ നിന്നാണെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എല്ലാവരും അത്ര നല്ല രീത്യിൽ അല്ല ഈ ട്രെൻഡിനെ സ്വീകരിച്ചിരിക്കുന്നത്. ബ്രാൻഡുകൾ 'വളരെ ഗംഭീരമായി' പ്രവർത്തിക്കുമ്പോൾ ക്ഷമാപണം നടത്തരുതെന്നും ബ്രാൻഡുകൾ കുഴപ്പങ്ങൾ സൃഷ്ടിക്കുമ്പോൾ മാത്രമേ ക്ഷമാപണം നടത്താവൂ എന്നും വിമർശകർ വാദിക്കുന്നു.


Similar Posts