Health
ഗർഭാശയ മുഖാർബുദം ബാധിച്ച് പ്രതിവർഷം 3 ലക്ഷം പേർ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന
Health

ഗർഭാശയ മുഖാർബുദം ബാധിച്ച് പ്രതിവർഷം 3 ലക്ഷം പേർ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

|
11 Jan 2021 8:16 AM IST

ഓരോ മിനിറ്റിലും ഓരോ ആൾക്ക് വീതം ഈ ക്യാൻസർ ബാധിക്കുന്നുണ്ട്

സെർവികൽ കാൻസർ അഥവാ ഗർഭാശയ മുഖാർബുദം ബാധിച്ച് പ്രതിവർഷം മൂന്ന് ലക്ഷം പേർ മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഓരോ മിനിറ്റിലും ഓരോ ആൾക്ക് വീതം ഈ ക്യാൻസർ ബാധിക്കുന്നുണ്ട്. അണുബാധ കാരണം സംഭവിക്കുന്ന ഈ ക്യാൻസറിനെ കുറിച്ച് അവബോധമില്ലാത്തതാണ് ഇത്രയധികം പേർക്ക് അസുഖം സംഭവിക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. നാളെയാണ് ഇതേകുറിച്ചുള്ള അന്താരാഷ്ട്ര ബോധവത്കരണ ദിനം.

ഹ്യൂമൺ പാപിലോമ വൈറസ് എന്ന അണുബാധ കാരണമാണ് ലോകത്ത് ഭൂരിഭാഗം പേർക്കും ഗർഭാശയ മുഖാർബുദം ഉണ്ടാകുന്നത്. അതായത് ഒരാളുടെ ചർമത്തിൽ നിന്നും മറ്റൊരാളുടെ ചർമത്തിലേക്ക് പ്രവേശിക്കുന്ന വൈറസാണിത്. ഇത് വരാതിരിക്കാൻ ചില മാർഗങ്ങളുണ്ട്. പല ആളുകളിലും ഈ വൈറസുണ്ടാകും. പ്രതിരോധ ശേഷിയുള്ളവരിൽ ഇത് പ്രയാസമുണ്ടാക്കില്ല. എന്നാൽ അത്തരക്കാരല്ലാത്തവരിൽ ക്യാൻസർ വരുത്താൻ വൈറസിനാകും.

അസുഖമുണ്ടായി പതിനഞ്ച് വർഷത്തോളം ലക്ഷണമുണ്ടാകില്ല. ഇതിനാൽ തന്നെ വാക്സിനേഷനാണ് പ്രതിവിധിയെന്നും ഡോക്ടർമാർ പറയുന്നു. 13-19 വയസ്സ് പ്രായമുള്ള പെൺകുട്ടികളാണ് വാക്സിനെടുക്കേണ്ടത്. വികസിത രാജ്യങ്ങളിൽ ഇത് ലഭ്യമാണ്. എന്നാൽ ബോധവത്കരണ കുറവ് പ്രതിസന്ധിയാണ്. ലൈംഗിക അസുഖങ്ങളാണ് ഈ കാൻസറിന്‍റെ പ്രധാന ലക്ഷണം. പ്രതിരോധത്തിന് ജാഗ്രത വേണമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

Similar Posts