Kerala

Kerala
തിരിച്ചറിഞ്ഞില്ല; എംഎൽഎയെ കഴുത്തിന് പിടിച്ച് തള്ളിമാറ്റി മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ
|25 March 2021 4:40 PM IST
എൽ.ഡി.എഫ് യോഗത്തിനെത്തിയ കോവൂർ കുഞ്ഞുമോൻ എം.എൽ.എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിനു പിടിച്ചു തള്ളിമാറ്റി
കൊല്ലം കുന്നത്തൂരിൽ എൽ.ഡി.എഫ് യോഗത്തിനെത്തിയ കോവൂർ കുഞ്ഞുമോൻ എം.എൽ.എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിനു പിടിച്ചു തള്ളിമാറ്റി. മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം.
തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ എം.എൽ.എയെ തിരിച്ചറിയാതെ പോയതാണെന്നും മറ്റ് വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്നും എം.എൽ.എയുടെ ഓഫിസ് പ്രതികരിച്ചു.
എന്നാൽ എം.എൽ.എയെ അപമാനിച്ച ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും മുഖ്യമന്ത്രി കുന്നത്തൂരിലെ വോട്ടർമാരോട് മാപ്പു പറയണമെന്നും യു.ഡി.എഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ പ്രതികരിച്ചു.