< Back
Cricket
Cricket
ഇന്ത്യയെയും രോഹിത്തിനെയും പുകഴ്ത്തിയ ശുഹൈബ് അക്തറെ ട്രോളി പാക് ആരാധകര്‍
|10 July 2018 7:00 PM IST
മൂന്നാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ടി-20 പരമ്പര സ്വന്തമാക്കിയിരുന്നു
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ട്വന്‍റി-ട്വന്‍റി പരമ്പര നേട്ടത്തെ അഭിനന്ദിച്ച മുന്‍ പാകിസ്ഥാന്‍ ബൌളര്‍ ശുഹൈബ് അക്തറെ ട്രോളി പാക് ആരാധകര്‍. മൂന്നാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യയെയും മത്സരത്തില്‍ സെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മയെയും അഭിനന്ദിച്ച് അക്തര്‍ ട്വറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
ആസ്ട്രേലിയക്കെതിരായ ത്രിരാഷ്ട്ര പരമ്പരയില്‍ പാകിസ്ഥാന്‍റെ ജയവും ഇന്ത്യയുടെ പരമ്പര നേട്ടവും ടി-20 ഫോര്‍മാറ്റില്‍ ഉപ ഭൂണ്ഡത്തിലെ ടീമുകള്‍ കരുത്തരാണന്നാണ് സൂചിപ്പിക്കുന്നത്. അക്തറ് ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇംഗ്ലണ്ട്-ഇന്ത്യ മത്സരത്തില്‍ തിളങ്ങിയ രോഹിത് ശര്‍മയെ പുകഴ്ത്തുകയും ആസ്ട്രേലിയ-പാക്ക് മത്സരത്തില്‍ തിളങ്ങിയ ഫകര്‍ സമാനെ പരാമര്‍ശിക്കാതിരിക്കുകയും ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.