< Back
Cricket
ഗെയിലിന് മാത്രം സാധ്യമായ ക്യാച്ച് Video
Cricket

ഗെയിലിന് മാത്രം സാധ്യമായ ക്യാച്ച് Video

Web Desk
|
18 July 2018 11:50 AM IST

സമാനതകളില്ലാത്ത മെയ്ഡ് ഇന്‍ ഗെയില്‍ ക്യാച്ചിന് വേദിയായിരിക്കുകയാണ് കാനഡയിലെ ഗ്ലോബല്‍ ടി 20 സീരീസ്.

ക്രിക്കറ്റില്‍ മുന്‍ഗാമികളോ മാതൃകകളോ ഇല്ലാത്ത ഒറ്റയാനാണ് ക്രിസ് ഗെയില്‍. ഫീല്‍ഡിലും ചിലപ്പോള്‍ ഗെയിലിന്‍റെ സമാനതകളില്ലാത്ത പ്രകടനങ്ങള്‍ പിറക്കാറുണ്ട്. അത്തരത്തിലുള്ള മെയ്ഡ് ഇന്‍ ഗെയില്‍ ക്യാച്ചിന് വേദിയായിരിക്കുകയാണ് കാനഡയിലെ ഗ്ലോബല്‍ ടി 20 സീരീസ്.

വെസ്റ്റ് ഇന്‍ഡീസ് ബി ടീമിനെതിരെ വാന്‍കോവര്‍ നൈറ്റ്‌സിന് വേണ്ടിയാണ് ഗെയില്‍ കളിക്കാനിറങ്ങിയത്. ഒന്നാം സ്ലിപ്പിലെ ഫീല്‍ഡറായിരുന്നു ക്രിസ് ഗെയില്‍. ഫവാദ് അഹമ്മദിന്റെ പന്തില്‍ കവെം ഹോഡ്ജിനെ പുറത്താക്കിയ കാച്ച് കണ്ടാണ് ക്രിക്കറ്റ് ലോകം അന്തംവിട്ടിരിക്കുന്നത്. ബാറ്റിലുരുമ്മി കീപ്പറെ കടന്നുവന്ന പന്ത് പിടികൂടാനായി ഇടതുവശത്തേക്ക് ഗെയില്‍ ചാടി. ഇടതുകയ്യില്‍ തട്ടി പന്ത് ഉയര്‍ന്നു എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പേ ഇടം വലതുകയ്യിന്റെ പുറം ഭാഗം കൊണ്ട് ഗെയില്‍ പന്ത് കോരിയെടുത്തു.

Related Tags :
Similar Posts