< Back
Cricket
കളിക്കളത്തില്‍ തമിഴ് പറഞ്ഞ് കാര്‍ത്തികും, അശ്വിനും
Cricket

കളിക്കളത്തില്‍ തമിഴ് പറഞ്ഞ് കാര്‍ത്തികും, അശ്വിനും

എം.കെ അന്‍സാര്‍
|
4 Aug 2018 4:48 PM IST

തമിഴ്നാട്ടുകാരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ദിനേശ് കാര്‍ത്തികും രവിചന്ദ്ര അശ്വിനും.

തമിഴ്നാട്ടുകാരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ദിനേശ് കാര്‍ത്തികും രവിചന്ദ്ര അശ്വിനും. നാട്ടുകാര്‍ തമ്മില്‍ കണ്ടാല്‍ പിന്നെ അവരുടെ ഭാഷയിലാവും സംസാരിക്കുക. കീപ്പറെന്ന നിലയില്‍ ദിനേശ് കാര്‍ത്തികിന് ബൌളര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനുണ്ടാവും. ഇങ്ങനെ നിര്‍ദ്ദേശം നല്‍കുകയാണ് കാര്‍ത്തിക്. അതും തമിഴില്‍. പന്തേറുകാരനായ അശ്വിന്‍ സ്വന്തം നാട്ടുകാരനായതുകൊണ്ടാണ് കാര്‍ത്തിക് തമിഴ് പേസിയത്. എന്താണ് ഇവര്‍ പറയുന്നതെന്ന് കമന്റേറ്റര്‍മാര്‍ക്കും തമിഴ് അറിയാത്ത കാണികള്‍ക്കും മനസിലായില്ല. പലരും ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. ട്വിറ്ററില്‍ ഇവരുടെ തമിഴ് ട്രെന്‍ഡിങ് ആവുകയും ചെയ്തു. രണ്ട് ഇന്നിങ്സിലുമായി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി അശ്വിന്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

Similar Posts