< Back
Cricket
എവിടെപ്പോയ് നിങ്ങളെ കോഹ്‌ലി, ഇംഗ്ലണ്ട് ആരാധകരുടെ പരിഹാസം 
Cricket

എവിടെപ്പോയ് നിങ്ങളെ കോഹ്‌ലി, ഇംഗ്ലണ്ട് ആരാധകരുടെ പരിഹാസം 

Web Desk
|
5 Aug 2018 9:35 PM IST

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. 

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ തോറ്റതിന് പിന്നാലെ ഇന്ത്യയേയും നായകന്‍ വിരാട് കോഹ് ലിയേയും പരിഹസിച്ച് ഇംഗ്ലണ്ടിന്റെ ആരാധകര്‍. ടീം ബസില്‍ യാത്രതിരിക്കുന്ന വേളയിലായിരുന്നു കോഹ്ലിയുടെ പേരെടുത്ത് പറഞ്ഞ് ഇംഗ്ലീഷ് ആരാധകരുടെ പരിഹാസം. എവിടെപ്പോയ് നിങ്ങളെ കോഹ്ലി, ഞങ്ങള്‍ക്ക് ജയിംസ് ആന്‍ഡേഴ്‌സനുണ്ട് എന്ന തരത്തില്‍ പാട്ട്പാടിയായിരുന്നു അവരുടെ പരിഹാസം. ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് കോഹ്ലിക്കെതിരെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ രംഗത്ത് എത്തിയിരുന്നു. കോഹ്ലിയേ പേടിക്കുന്നില്ലെന്നും അദ്ദേഹത്തിന് പുറത്തേക്കുള്ള വഴിയൊരുക്കുമെന്നൊക്കെയായിരുന്നു ആന്‍ഡേഴ്‌സന്റെ വീരവാദം.

ये भी पà¥�ें- ടീം ശക്തിപ്പെടുത്തി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ഇതാണ് ആന്‍ഡേഴ്‌സനെ കൂട്ടുപിടിച്ച് ഇംഗ്ലീഷ് ആരാധകര്‍ കോഹ്ലിയെ പരിഹസിച്ചത്. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ദ്ധ സെഞ്ച്വറിയും നേടി കോഹ്ലി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞെങ്കിലും ടീമിനെ വിജയിപ്പിക്കാനായിരുന്നില്ല. 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് ഈ മാസം ഒമ്പതിന് ലോര്‍ഡ്‌സിലാണ്. രണ്ടാം ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇൌ പരിഹാസ വീഡിയോക്ക് താഴെ മലയാളത്തില്‍ വന്ന കമന്റാണ് ‘ഇതിനുള്ളത് കോഹ്ലി തന്നിരിക്കും’ എന്നത്.

ये भी पà¥�ें- അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ്: കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക 

Similar Posts