< Back
Cricket

Cricket
ലോര്‍ഡ്സ് ടെസ്റ്റ്; ഇന്ത്യ 107 റൺസിന് പുറത്ത്
|11 Aug 2018 7:33 AM IST
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആൻഡേഴ്സണാണ് ഇന്ത്യയെ തകർത്തത്
ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിൽ ഇന്ത്യ 107 റൺസിന് പുറത്ത്. മഴമൂലം പല തവണ കളി തടസ്സപ്പെട്ട രണ്ടാം ദിനം ഇംഗ്ലണ്ട് പേസർമാർക്ക് മുന്നിൽ ഇന്ത്യൻ മുൻനിരക്ക് പിടിച്ച് നിൽക്കാനായില്ല. 29 റൺസെടുത്ത ആർ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. നായകൻ വിരാട് കോലി 23 റൺസെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആൻഡേഴ്സണാണ് ഇന്ത്യയെ തകർത്തത്. ക്രിസ് വോക്സ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സാം കറനും സ്റ്റുവർട്ട് ബോർഡും ഓരോ വിക്കറ്റ് വീതം നേടി.