< Back
Cricket

Cricket
പ്രളയക്കെടുതി: ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം സംഭാവന നൽകി സഞ്ജു സാംസൺ
|18 Aug 2018 7:24 AM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിക്കറ്റ് താരം സഞ്ജു സാംസൺ 15 ലക്ഷം രൂപ സംഭാവന നൽകി. സഞ്ജുവിന്റെ അച്ഛൻ വിശ്വനാഥ് സാംസണും സഹോദരൻ സാലി സാംസണും ചേർന്ന് തുകയടങ്ങിയ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചു കൈമാറി. കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കഴിഞയാഴ്ച നൽകിയ ഒരു ലക്ഷം രൂപക്ക് പുറമെയാണിത്. ഇന്ത്യ എ ടീമിന്റെ മത്സരങ്ങൾക്കായി വിജയവാഡയിലാണ് സഞ്ജു ഇപ്പോൾ.
