< Back
Cricket
ഇന്ത്യ വിജയത്തിനരികെ
Cricket

ഇന്ത്യ വിജയത്തിനരികെ

Web Desk
|
22 Aug 2018 8:26 AM IST

ഒരു വിക്കറ്റ് കൂടി നേടിയാൽ ഇന്ത്യക്ക് പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കാം

നോട്ടിങ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികെ. അവസാന ദിനം ഒരു വിക്കറ്റ് മാത്രം ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 210 റണ്‍സ് വേണം.നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യക്ക് വേണ്ടി ജാസ്പ്രീത് ബുംറ അഞ്ചും ഇഷാന്ത് ശര്‍മ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. സെഞ്ച്വറി നേടിയ ജോസ് ബട്‌ലറും 62 റണ്സെടുത്ത ബെന്‍ സ്റ്റോക്സും മാത്രമാണ് ഇംഗ്ലണ്ട് നിരയില് പിടിച്ച് നിന്നത്.

ഒരു വിക്കറ്റ് കൂടി നേടിയാൽ ഇന്ത്യക്ക് പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കാം. നേരത്തെ കോഹ്‍ലിയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 352 റണ്‍സ് നേടിയിരുന്നു.

Similar Posts