< Back
Cricket

Cricket
സതാംപ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പതറുന്നു
|2 Sept 2018 6:11 PM IST
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 271 റണ്‍സില്‍ അവസാനിച്ചിരുന്നു.
സതാംപ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 245 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പതറുന്നു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ 46 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 17 റണ്‍സെടുത്ത ശിഖര്‍ ധവാന്‍, അഞ്ച് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര, റണ്ണൊന്നും നേടാതെ ലോകേഷ് രാഹുല്‍ എന്നിവരാണ് പുറത്തായത്. 10 റണ്‍സെടുത്ത വിരാട് കോഹ്‍ലിയും 13 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 271 റണ്‍സില്‍ അവസാനിച്ചിരുന്നു.