< Back
Cricket
സതാംപ്ടൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; പരമ്പര നഷ്ടം
Cricket

സതാംപ്ടൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; പരമ്പര നഷ്ടം

Web Desk
|
2 Sept 2018 9:57 PM IST

അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി

സതാംപ്ടൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തോൽവി. 60 റണ്‍സിനാണ് ഇംഗ്ലണ്ടിന്‍റെ വിജയം. 245 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 184 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി നായകൻ വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയും പൊരുതി നോക്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. കോഹ്‍ലി അൻപത്തിയെട്ടും രഹാനെ അമ്പത്തിയൊന്നും റൺസെടുത്തു.

ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ്ങിനെ തകർത്തെറഞ്ഞ മൊയിൻ അലി തന്നെയാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യക്ക് വില്ലനായത്. മൊയിൻ അലി 4 വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

Similar Posts