< Back
Cricket
ക്രിക്കറ്റ് ലോകത്ത് ഇങ്ങനെയൊരു പുറത്താകല്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?   
Cricket

ക്രിക്കറ്റ് ലോകത്ത് ഇങ്ങനെയൊരു പുറത്താകല്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?   

Web Desk
|
4 Sept 2018 7:56 PM IST

ക്രിക്കറ്റ് ലോകത്തെ ചിരിപ്പിച്ചൊരു പുറത്താകല്‍

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ നടന്ന ബാറ്റ്‌സ്മാന്റെ പുറത്താവലാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയത്. എന്‍.പി.എസും വിക്ടോറിയയും തമ്മിലെ മത്സരത്തിലാണ് രസകരമായ കാഴ്ച. ജെയ്ക്ക് വെതറാള്‍ഡ് ആയിരുന്നു ബാറ്റ്‌സ്മാന്‍. ഫ്രണ്ട് ഫൂട്ട് ഷോട്ട് കളിച്ച ജെയ്ക്കിന് പിഴച്ചു. പന്ത് ലക്ഷ്യസ്ഥാനത്തേക്ക് പോയതുമില്ല എന്നാല്‍ ബാറ്റ് സ്റ്റമ്പില്‍ കൊള്ളുകയും ചെയ്തു. അത് എങ്ങനെയെന്നല്ലെ.... വീഡിയോ കാണൂ...

പുറത്തായതിന് ശേഷം ബാറ്റ്‌സ്മാന്റെ ആ നില്‍പ്പും ട്വിറ്ററില്‍ വൈറലാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് അവര്‍ ഈ വീഡിയോ പുറത്തുവിടുന്നത് തന്നെ. ഇത്തരത്തില്‍ ക്രിക്കറ്റ് കളത്തില്‍ സംഭവിക്കുന്ന രസകരമായ നമിഷങ്ങള്‍ അവര്‍ നേരത്തെയും പുറത്തുവിട്ടിരുന്നു.

ये भी पà¥�ें- “നിങ്ങള്‍ ഉത്തരം പറഞ്ഞെ മതിയാവൂ”

Related Tags :
Similar Posts