< Back
Cricket

Cricket
അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംങ്
|7 Sept 2018 5:56 PM IST
ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയും ഹര്‍ദ്ധിക് പാണ്ഡ്യക്ക് പകരം പുതുമുഖ താരം ഹനുമ വിഹാരിയും ടീമില്‍ ഇടം തേടി
ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. 23 റണ്‍സെടുത്ത ഓപ്പണര്‍ കീറ്റണ്‍ ജെറ്റിംങ്‌സണാണ് പുറത്തായത്. രവീന്ദ്ര ജഡേജക്കാണ് വിക്കറ്റ്.
നാലാം മത്സരത്തോടെ പരമ്പര നഷ്ടമായ ഇന്ത്യ രണ്ട് മാറ്റങ്ങളോടെയാണ് കളിക്കാനിറങ്ങിയത്. ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയും ഹര്‍ദ്ധിക് പാണ്ഡ്യക്ക് പകരം പുതുമുഖ താരം ഹനുമ വിഹാരിയും ടീമില്‍ ഇടം തേടി. പരമ്പര സ്വന്തമായെങ്കിലും അവസാന മത്സരത്തിലും വിജയം നേടി മുന്‍ നായകന്‍ അലസ്റ്റയര്‍ കുക്കിന് ഹൃദ്യമായ യാത്രയപ്പ് നല്‍കാനൊരുങ്ങുകയാണ് ഇംഗ്ലണ്ട്.