< Back
Cricket
കാണികളെ കയ്യിലെടുത്ത് ധവാന്‍, പിന്നാലെ ഹര്‍ഭജനും 
Cricket

കാണികളെ കയ്യിലെടുത്ത് ധവാന്‍, പിന്നാലെ ഹര്‍ഭജനും 

Web Desk
|
8 Sept 2018 4:14 PM IST

ഓവലിലെ അഞ്ചാം ടെസ്റ്റില്‍ കാണികളെ കയ്യിലെടുത്ത് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. 

ഓവലിലെ അഞ്ചാം ടെസ്റ്റിലെ ആദ്യ ദിനം കാണികളെ കയ്യിലെടുത്ത് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ധവാനാണ് പഞ്ചാബി നൃത്തച്ചുവടുകളുമായി നിറഞ്ഞത്. ധവാന്റെ ചുവടുകള്‍ക്കനുസരിച്ച് കാണികളും ചുവടുവെച്ചു. പിന്നാലെ കമന്ററി ബോക്‌സില്‍ ഹര്‍ഭജനും. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നിരിക്കുമ്പോഴായിരുന്നു ധവാന്റെ പഞ്ചാബി നൃത്തം. ഇംഗ്ലണ്ട് ഓപ്പണര്‍ അലസ്റ്റയര്‍ കുക്കിന്റെ വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നു ഇത്. മികച്ച രീതിയില്‍ തുടങ്ങിയ ഇംഗ്ലണ്ടിന് പിന്നീട് പിഴക്കുകയായിരുന്നു. കളത്തിലെ ധവാന്‍റെ സെലബ്രേഷന്‍ രീതികളൊക്കെ വ്യത്യസ്തങ്ങളാണ്. സെഞ്ച്വറിയടിക്കുമ്പോഴും ക്യാച്ചെടുക്കുമ്പോഴും ധവാന്‍റെ സെലബ്രേഷന്‍ കാണികള്‍ക്ക് വിരുന്നാവാറുണ്ട്.

Similar Posts