< Back
Cricket
ടീം ഇന്ത്യ തോറ്റതിനും ബി.ജെ.പിയെ ട്രോളുകയാണോ ?... കാരണമിതാണ്...
Cricket

ടീം ഇന്ത്യ തോറ്റതിനും ബി.ജെ.പിയെ ട്രോളുകയാണോ ?... കാരണമിതാണ്...

Web Desk
|
12 Sept 2018 2:29 PM IST

വിദേശ മണ്ണില്‍ ഇന്ത്യയുടെ ഈ വര്‍ഷത്തെ പ്രകടനം ദയനീയമാണ്. എട്ട് ടെസ്റ്റുകളില്‍ ആറിലും ടീം ഇന്ത്യ തോല്‍വിയടഞ്ഞു. 

ഇംഗ്ലീഷ് മണ്ണില്‍ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്കിറങ്ങിയ ലോകോത്തര ടീമായ ഇന്ത്യക്ക് കാലിടറി. 1-4 ന് പരമ്പര അടിയറവ് വച്ചാണ് കൊഹ്‍ലിയും ടീമും കളംവിട്ടത്. വിദേശ മണ്ണില്‍ ഇന്ത്യയുടെ ഈ വര്‍ഷത്തെ പ്രകടനം ദയനീയമാണ്. എട്ട് ടെസ്റ്റുകളില്‍ ആറിലും ടീം ഇന്ത്യ തോല്‍വിയടഞ്ഞു. ഇനിയുള്ളത് ആസ്ട്രേലിയന്‍ പര്യടനമാണ്. ഈ വിധമാണ് കാര്യങ്ങളെങ്കിലും അവിടെയും സ്ഥിതി വ്യത്യസ്തമാകില്ല.

ആരാധകര്‍ ടീം ഇന്ത്യയുടെ പ്രകടനത്തില്‍ വളരെ നിരാശയിലുമാണ്. പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് മാത്രമല്ല, നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തതോടെ ആരാധകരും വിമര്‍ശകരും സോഷ്യല്‍മീഡിയയില്‍ പൊങ്കാലയിടാന്‍ തുടങ്ങി. ഇതിന് അവര്‍ കടമെടുത്തത് ബി.ജെ.പിയുടെ ഒരു ഗ്രാഫായിരുന്നു. ‘പെട്രോൾ-ഡീസൽ വില വർധനയ്ക്കു പിന്നിലെ യാഥാർത്ഥ്യം’ എന്ന തലക്കെട്ടോടെ ബി.ജെ.പി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഗ്രാഫാണ് ടീം ഇന്ത്യയെ ട്രോളാന്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ബി.ജെ.പിയുടെ ‘അബദ്ധ’ ചിത്രീകരണം പോലെ നാല് ടെസ്റ്റില്‍ വിജയിച്ച ഇംഗ്ലണ്ടിന്‍റെ ഗ്രാഫ് താഴെയും ഒന്നില്‍ മാത്രം വിജയിച്ച ഇന്ത്യയുടേത് മുകളിലുമായാണ് ട്രോള്‍ തയാറാക്കിയിരിക്കുന്നത്.

ये भी पà¥�ें- ഇന്ധന വില വർധനവിനൊരു കിടിലൻ ന്യായീകരണം, ബി.ജെ.പി വക

Similar Posts