< Back
Cricket
സച്ചിന്‍ ബേബിക്കെതിരെ ഗൂഢാലോചന; നാല് കളിക്കാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി
Cricket

സച്ചിന്‍ ബേബിക്കെതിരെ ഗൂഢാലോചന; നാല് കളിക്കാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

Web Desk
|
12 Sept 2018 11:02 AM IST

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നാല് കളിക്കാര്‍ക്കെതിരെ എടുത്ത സസ്‌പെന്‍ഷന്‍ നീക്കി. രോഹന്‍ പ്രേം, ആസിഫ് കെ എം, സന്ദീപ് വാര്യര്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നീ കളിക്കാര്‍ക്കെതിരെ എടുത്ത നടപടിയാണ് കേരള ക്രിക്ക്റ്റ് അസോസിയേഷന്‍ റദ്ദാക്കിയത്. എന്നാല്‍ 3 മത്സരങ്ങളുടെ മാച്ച് ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ല. സസ്‌പെന്‍ഷന്‍ നേരിട്ട നാല് കളിക്കാരും കെസിഎക്ക് അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് കെസിഎ ഭാരവാഹികളുടെ യോഗം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അപ്പീല്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് പരിഗണിക്കാന്‍ തക്കതായ കാരണങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നാല് കളിക്കാരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്ന് കെ.സി.എ സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി നായര്‍ അറിയിച്ചു. അതേസമയം, റൈഫി വിന്‍സെന്റ് ഗോമസിനെതിരെ എടുത്ത നടപടി തുടരും.

Similar Posts