< Back
Cricket
ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച് പാക് ക്രിക്കറ്റ് ആരാധകന്‍ - വീഡിയോ
Cricket

ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച് പാക് ക്രിക്കറ്റ് ആരാധകന്‍ - വീഡിയോ

Web Desk
|
21 Sept 2018 4:30 PM IST

കഴിഞ്ഞ ദിവസം ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ പോരാടി. പാക് പടയെ ഏകപക്ഷീയമായി കീഴടക്കി ഇന്ത്യ വിജയിക്കുകയും ചെയ്തു. 

ചിരവൈരികളുടെ പോരാട്ടം എന്നാണ് ക്രിക്കറ്റ് ലോകത്ത് ഇന്ത്യ - പാകിസ്താന്‍ മത്സരങ്ങളെ വിശേഷിപ്പിക്കാറ്. കായികപോരിനപ്പുറം വൈകാരികം കൂടിയാണ് ഇന്ത്യ - പാക് മത്സരങ്ങള്‍. ഈ വൈകാരികതക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണുള്ളത്.

കഴിഞ്ഞ ദിവസം ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ പോരാടി. പാക് പടയെ ഏകപക്ഷീയമായി കീഴടക്കി ഇന്ത്യ വിജയിക്കുകയും ചെയ്തു. ഇതിനിടെ ചില ബഹുമാനാര്‍ഹമായ സംഭവങ്ങളുമുണ്ടായി. ഉസ്മാന്‍ ഖാന്‍റെ ഷൂ ലേസ് കെട്ടിക്കൊടുത്ത യുസ്‍വേന്ദ്ര ചാഹല്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയപ്പോള്‍ സ്റ്റേഡിയത്തില്‍ നിന്നുമുണ്ടായി ചില വൈകാരിക നിമിഷങ്ങള്‍. മത്സരം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങിയപ്പോഴായിരുന്നു ഇത്. മത്സരം കാണാന്‍ എത്തിയ ഒരു പാക് ആരാധകനും ഇന്ത്യയുടെ ദേശീയഗാനം ഏറ്റുപാടി. പാകിസ്താന്‍റെ ജേഴ്‍സി അണിഞ്ഞെത്തിയ ആരാധകന്‍ ഇന്ത്യന്‍ ദേശീയഗാനം തെറ്റില്ലാതെ പാടിതീര്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ സമയം സ്റ്റേഡിയത്തിലുണ്ടായിരുന്ന പാക് ആരാധകര്‍ എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

Similar Posts