< Back
Cricket
‘അയാള്‍ എന്നെക്കുറിച്ച് ഒന്നും പറ‍ഞ്ഞില്ല, ഒടുവില്‍ സച്ചിന്‍ പറഞ്ഞു; ഞാന്‍ കരഞ്ഞുപോയി’ - ശ്രീശാന്ത്
Cricket

‘അയാള്‍ എന്നെക്കുറിച്ച് ഒന്നും പറ‍ഞ്ഞില്ല, ഒടുവില്‍ സച്ചിന്‍ പറഞ്ഞു; ഞാന്‍ കരഞ്ഞുപോയി’ - ശ്രീശാന്ത്

Web Desk
|
16 Oct 2018 12:43 PM IST

എനിക്ക് സച്ചിനുമായി ബന്ധപ്പെട്ട ഒരു സംഭവം പങ്കുവെക്കാനുണ്ട്. 2011 ലെ ലോകകപ്പ് ജയത്തിന് ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖം നടന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ പേസ് ബോളര്‍മാരില്‍ ഒരുകാലത്തെ സൂപ്പര്‍താരമായിരുന്നു മലയാളിയായ ശ്രീശാന്ത്. ഇന്ത്യയുടെ രണ്ടു ലോകകപ്പ് നേട്ടങ്ങള്‍ക്കൊപ്പവുമുണ്ടായിരുന്ന താരം.

കരിയറില്‍ നേട്ടങ്ങള്‍ ഓരോന്നായി എത്തിപ്പിടിക്കുമ്പോഴായിരുന്നു ഐ.പി.എല്‍ വാതുവെപ്പില്‍ ശ്രീശാന്ത് കുടുങ്ങിയത്. ഇതോടെ ബി.സി.സി.ഐ ആജീവനാന്ത വിലക്കും ശ്രീശാന്തിന് ഏര്‍പ്പെടുത്തി. ഇപ്പോള്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലെ താരമാണ് ശ്രീശാന്ത്. മുമ്പൊരിക്കല്‍ നടന്ന അഭിമുഖത്തില്‍ സച്ചിന്‍ തന്നെ രക്ഷിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബിഗ് ബോസിലൂടെ ശ്രീശാന്ത്.

''എനിക്ക് സച്ചിനുമായി ബന്ധപ്പെട്ട ഒരു സംഭവം പങ്കുവെക്കാനുണ്ട്. 2011 ലെ ലോകകപ്പ് ജയത്തിന് ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖം നടന്നു. അവതാരകന്‍ ടീമിലെ എല്ലാവരെയും കുറിച്ച് പറഞ്ഞു. ലോകകപ്പിലെ നിര്‍ണായക ഘട്ടങ്ങളില്‍ പുലര്‍ത്തിയ മികവു സംബന്ധിച്ച് എല്ലാ താരങ്ങളുടെയും പേരെടുത്ത് പറഞ്ഞ് അവരുടെ പങ്ക് വിവരിച്ചു. എന്നാല്‍ എന്‍റെ പേര് മാത്രം അവതാരകന്‍ ഒഴിവാക്കി. അഭിമുഖം അവസാനിക്കാറായപ്പോള്‍ സച്ചിന്‍ എന്‍റെ പേരെടുത്ത് പ്രശംസിച്ചു. ലോകകപ്പില്‍ ശ്രീശാന്തും മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്നായിരുന്നു സച്ചിന്‍റെ പരാമര്‍ശം. ഇത് കേട്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി.'' - ശ്രീശാന്ത് പറഞ്ഞു.

Similar Posts