< Back
Cricket
നന്ദി ലാലേട്ടാ... സെവാഗിന്‍റെ ട്വീറ്റ്
Cricket

നന്ദി ലാലേട്ടാ... സെവാഗിന്‍റെ ട്വീറ്റ്

Web Desk
|
20 Oct 2018 5:31 PM IST

സെവാഗിന്‍റെ ഉറ്റസുഹൃത്തായ ഹര്‍ഭജന്‍ തന്‍റെ കൂട്ടുകാരനെ ആശംസക്കൊപ്പം പുതുതലമുറയുടെ വിവിയന്‍ റിച്ചാര്‍ഡ്സ് എന്നാണ് വിശേഷിപ്പിച്ചത്. 

നാല്‍പ്പതാം ജന്മദിനാഘോഷങ്ങളുടെ നിറവിലാണ് ക്രിക്കറ്റിലെ വെടിക്കെട്ട് താരം വിരേന്ദര്‍ സെവാഗ്. ആരാധകരുടെ സ്വന്തം വീരുവിന് പിറന്നാളാശംസകള്‍ നേര്‍ന്ന് ഒട്ടേറെ പേരാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്. സെവാഗിന്‍റെ ഉറ്റസുഹൃത്തായ ഹര്‍ഭജന്‍ തന്‍റെ കൂട്ടുകാരനെ ആശംസക്കൊപ്പം പുതുതലമുറയുടെ വിവിയന്‍ റിച്ചാര്‍ഡ്സ് എന്നാണ് വിശേഷിപ്പിച്ചത്. സെവാഗിന് പിറന്നാളാശംസകള്‍ നേര്‍ന്ന് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും എത്തി. പ്രിയപ്പെട്ട വിരേന്ദര്‍ സെവാഗിന് ജന്മദിനാശംസകള്‍ എന്നായിരുന്നു മോഹന്‍ലാലിന്‍റെ ട്വീറ്റ്. ഇതിന് സെവാഗിന്‍റെ മറുപടിയുമെത്തി. പ്രിയ ലാലേട്ടന്‍, നന്ദി. - സെവാഗ് ട്വീറ്റ് ചെയ്തു.

Similar Posts