< Back
Cricket

Cricket
അത് ഔട്ടല്ല, നോബോള്‍; രോഹിതിനെ തിരികെ വിളിച്ച് കോഹ്‌ലി
|1 Nov 2018 6:52 PM IST
ഔട്ടായെന്ന് കരുതി മടങ്ങിയ രോഹിത് ശര്‍മ്മയെ തിരിച്ചുവിളിച്ച് നായകന്‍ കോഹ്‌ലി. ഓഷാനെ തോമസ് എറിഞ്ഞ എട്ടാം ഓവറിലാണ് സംഭവം. ഓഷാനെ തോമസിന്റെ ഓവറില്‍ രോഹിത്തിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുത്തപ്പോള്‍ രോഹിത് ഔട്ടായെന്ന ധാരണയില്‍ തിരികെ നടന്നെങ്കിലും അമ്പയര്‍ നോബോള്‍ വിളിക്കുകയായിരുന്നു. പക്ഷേ അമ്പയര്‍ നോബോള്‍ വിളിച്ചത് രോഹിത് അറിഞ്ഞില്ല. തുടര്‍ന്നായിരുന്നു കോഹ് ലി രോഹിത്തിനെ തിരികെ വിളിച്ചത്. മത്സരത്തില്‍ രോഹിത് പുറത്താവാതെ 63 റണ്‍സ് നേടി. രോഹിതിന്റെ 37ാം അര്‍ദ്ധ സെഞ്ച്വറിയായിരുന്നു കാര്യവട്ടത്തേത്. മത്സരത്തില്‍ ഇന്ത്യയുടെ ജയം ഒമ്പത് വിക്കറ്റിനായിരുന്നു.
#INDvWI pic.twitter.com/Prd2poJ29b
— Hit wicket (@sukhiaatma69) November 1, 2018