< Back
Cricket
വൈറലായി തിരുവനന്തപുരത്തെ ടീം ഇന്ത്യയുടെ വിജയാഘോഷം 
Cricket

വൈറലായി തിരുവനന്തപുരത്തെ ടീം ഇന്ത്യയുടെ വിജയാഘോഷം 

Web Desk
|
1 Nov 2018 8:40 PM IST

3-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്. ഒരു മത്സരം വിന്‍ഡീസ് ജയിച്ചപ്പോള്‍ വിശാഖപ്പട്ടണം ഏകദിനം സമനിലയില്‍ കലാശിക്കുകയായിരുന്നു. 

കേക്ക് മുറിച്ച് വിന്‍ഡീസിനെതിരായ പരമ്പര വിജയം ആഘോഷിച്ച് ടീം ഇന്ത്യ. മത്സര ശേഷം ഹോട്ടലിലേക്ക് പ്രവേശിക്കവെയാണ് കേക്ക് മുറിച്ച് ഇന്ത്യയുടെ ആഘോഷം. നായകന്‍ വിരാട് കോഹ്‌ലിയാണ് കേക്കിനടുത്ത് എത്തുന്നത്. പിന്നാലെ ഉപനായകന്‍ രോഹിത് ശര്‍മ്മയും എത്തി കേക്ക് മുറിച്ചു. രോഹിതിന്റെ പിന്നില്‍ നിന്ന് ജഡേജയും ധോണിയും കയ്യിലുള്ള ബലൂണ്‍ പൊട്ടിച്ച് രോഹിതിനെ ഞെട്ടിപ്പിക്കുന്നതും പിന്നാലെ എല്ലാവരും ചിരിക്കുന്നതും കാണാം. ബി.സി.സി.ഐ പുറത്തുവിട്ട വീഡിയോ ഇതിനകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു.

ये भी पà¥�ें- ടി20യില്‍ നിന്ന് ധോണിയെ ഒഴിവാക്കിയത്; പ്രതികരണവുമായി കോഹ്‌ലി 

3-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്. ഒരു മത്സരം വിന്‍ഡീസ് ജയിച്ചപ്പോള്‍ വിശാഖപ്പട്ടണം ഏകദിനം സമനിലയില്‍ കലാശിക്കുകയായിരുന്നു. കാര്യവട്ടത്ത് ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 105 എന്ന സ്‌കോറിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുക യായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടി രോഹിത് ശര്‍മ്മ തിളങ്ങിയപ്പോള്‍ കോഹ്ലി പിന്തുണകൊടുത്തു. നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഇനി മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ്.

Similar Posts