< Back
Cricket
ആദ്യം അമ്പയറേയൊന്ന് നോക്കുന്നത് നന്നാവും; അല്ലെങ്കില്‍ ഇംറാന്‍ താഹിറിന് സംഭവിച്ചത് പോലിരിക്കും
Cricket

ആദ്യം അമ്പയറേയൊന്ന് നോക്കുന്നത് നന്നാവും; അല്ലെങ്കില്‍ ഇംറാന്‍ താഹിറിന് സംഭവിച്ചത് പോലിരിക്കും

Web Desk
|
3 Nov 2018 4:08 PM IST

ദക്ഷിണാഫ്രിക്കയുടെ ഇംറാന്‍ താഹിറിന് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തരംഗമാവുന്നത്.

ദക്ഷിണാഫ്രിക്കയുടെ ഇംറാന്‍ താഹിറിന് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തരംഗമാവുന്നത്. ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയ പ്രൈംമിനിസ്റ്റര്‍ ഇലവനും തമ്മിലെ മത്സരത്തിലായിരുന്നു രസകരമായ സംഭവം. ദക്ഷിണാഫ്രിക്കയുടെ റബാഡ ആയിരുന്നു ബൗളര്‍. ഓസീസ് താരം ജോഷ് ഫിലിപ്പെ അടിച്ച പന്ത് ഡീപ്പ് ഫൈന്‍ ലെഗ്ഗില്‍ നിന്നും ഇംറാന്‍ താഹിര്‍ ക്യാച്ച് ചെയ്യുകയായിരുന്നു. പിന്നാലെ വിക്കറ്റ് ആഘോഷിച്ച താഹിര്‍ ഒരു പടികൂടി കടന്ന് കാണികള്‍ക്ക് നേരെയായി. പക്ഷേ ആ പന്ത് നോബോളായിരുന്നു. അമ്പയര്‍ നോബോള്‍ വിളിച്ചത് താഹിര്‍ കണ്ടതുമില്ല. മാത്രമല്ല ബാറ്റ്സ്മാന്മാര്‍ രണ്ട് റണ്‍സ് കണ്ടെത്തുകയും ചെയ്തു. അയാള്‍ അവിടെ എന്തു ചെയ്യുകയാണ്? നോ ബോള്‍ വിളിച്ചത് കണ്ടില്ലേ എന്നൊക്കെയായിരുന്നു വിക്കറ്റ് ആഘോഷം കണ്ട കമന്റേറ്റര്‍മാരുടെ അഭിപ്രായം.

Related Tags :
Similar Posts