< Back
Cricket
രണ്ടാം ടി20; ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു
Cricket

രണ്ടാം ടി20; ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു

Web Desk
|
6 Nov 2018 7:19 PM IST

ബോളിങ്ങിന് അനുകൂലമായ പിച്ചിൽ 130 റൺസ് പിന്തുടർന്ന് ജയിക്കുക പോലും ശ്രമകരമായിരിക്കും

ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിന് ഇറങ്ങിയ ടീമിൽ നിന്ന് ചെറിയ മാറ്റങ്ങളോടു കൂടിയാണ് ഇരു ടീമുകളും അണിനിരക്കുന്നത്. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിൻഡീസിനെ തറ പറ്റിച്ച ഇന്ത്യക്ക്, ഈ മത്സരം വിജയിച്ചാൽ പരമ്പര സ്വന്തമാക്കാം.

ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ കുമാറുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ബോളിങ്ങിന് അനുകൂലമായ പിച്ചിൽ 130 റൺസ് പിന്തുടർന്ന് ജയിക്കുക പോലും ശ്രമകരമാണെന്ന് നേരത്തേ ക്യൂറേറ്റർമാർ പറഞ്ഞിരുന്നു

Similar Posts