< Back
Cricket
റിഷഭ് പന്തിന് ധോണി ആരാധകര്‍ നല്‍കിയ വരവേല്‍പ്പും താരത്തിന്‍റെ പ്രതികരണവും
Cricket

റിഷഭ് പന്തിന് ധോണി ആരാധകര്‍ നല്‍കിയ വരവേല്‍പ്പും താരത്തിന്‍റെ പ്രതികരണവും

Web Desk
|
12 Nov 2018 12:34 PM IST

അവസാന പന്തില്‍ ഇന്ത്യ ത്രില്ലര്‍ സിനിമയെ വെല്ലുന്ന തരത്തില്‍ വിജയം പിടിച്ചടക്കിയപ്പോള്‍ ആരാധകര്‍ ഗാലറി ആവേശക്കടലാക്കി.

ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വിന്‍ഡീസിനെതിരായ ട്വന്‍റി 20 മത്സരത്തില്‍ ടീം ഇന്ത്യയുടെ യുവതാരം റിഷഭ് പന്ത് ഇന്നലെ നിറഞ്ഞാടുകയായിരുന്നു. പന്തിന്‍റെ വെടിക്കെട്ട് പ്രകടനത്തില്‍ ആരാധകരുടെ ആവേശവും വാനോളം ഉയര്‍ന്നു. ശിഖര്‍ ധവാനൊപ്പം ചേര്‍ന്ന് നടത്തിയ റണ്‍വേട്ടയാണ് പരമ്പര തൂത്തുവാരുന്നതില്‍ ടീം ഇന്ത്യക്ക് കരുത്തായത്. അവസാന പന്തില്‍ ഇന്ത്യ ത്രില്ലര്‍ സിനിമയെ വെല്ലുന്ന തരത്തില്‍ വിജയം പിടിച്ചടക്കിയപ്പോള്‍ ആരാധകര്‍ ഗാലറി ആവേശക്കടലാക്കി. ചേപ്പോക്കില്‍ റിഷഭ് പന്ത് ഫീല്‍ഡില്‍ ഇറങ്ങിയപ്പോള്‍ ധോണി ആരാധകര്‍ നല്‍കിയ സ്വീകരണവും തിരിച്ച് താരത്തിന്‍റെ പ്രതികരണവുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. റിഷഭ്... റിഷഭ്... എന്ന് ആര്‍ത്തുവിളിച്ച ധോണി ആരാധകര്‍ക്ക് നേരെ തിരിഞ്ഞ് അവരെ സല്യൂട്ട് ചെയ്താണ് താരം ആദരവ് പ്രകടിപ്പിച്ചത്.

Similar Posts