< Back
Cricket
രഹാനെയും വിജയും വീണു; ന്യൂസിലാന്‍റില്‍ തിളങ്ങി പൃഥ്വിയും വിഹാരിയും
Cricket

രഹാനെയും വിജയും വീണു; ന്യൂസിലാന്‍റില്‍ തിളങ്ങി പൃഥ്വിയും വിഹാരിയും

Web Desk
|
16 Nov 2018 9:21 PM IST

ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തിട്ടുണ്ട്

ക്രീസിലിറങ്ങിയ ആറില്‍ നാല് ബാറ്റ്സ്മാന്‍മാരും അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയതോടെ ന്യൂസിലാന്‍റ് എക്കെതിരെ ഇന്ത്യ എ ശക്തമായ നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തിട്ടുണ്ട്. പാര്‍ഥിവ് പട്ടേല്‍ 79 റണ്‍സ് നേടിക്കൊണ്ട് പുറത്താകാതെ ക്രീസിലുണ്ട്. 86 റണ്‍സെടുത്ത ഹനുമ്ന വിഹാരി ദിവസത്തെ അവസാന പന്തില്‍ പുറത്താവുകയായിരുന്നു.

മായക് അഗര്‍വാള്‍ 65 റണ്‍സും പൃഥ്വി ഷാ 62 റണ്‍സുമെടുത്തു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മുരളി വിജയ് 28 റണ്‍സെടുത്ത് പുറത്തായി. അജിങ്ക്യ രഹാനെ 12 റണ്‍സെടുത്ത് മടങ്ങി. ന്യൂസിലാന്‍റ് എക്ക് വേണ്ടി ടിക്നര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യ എ ടീമില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയില്ലെങ്കിലും അവസാന നിമിഷം പിന്‍വലിക്കുകയായിരുന്നു.

Similar Posts