< Back
Cricket
ബി.സി.സി.ഐക്കെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ പരാതി ഐ.സി.സി തള്ളി  
Cricket

ബി.സി.സി.ഐക്കെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ പരാതി ഐ.സി.സി തള്ളി  

Web Desk
|
20 Nov 2018 7:16 PM IST

എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ആറ് സീരീസുകള്‍ ഇരു ടീമുകള്‍ക്കിടെ കളിക്കണമെന്ന് 2014ല്‍ രൂപപ്പെടുത്തിയ കരാറിനെ ചുറ്റി പറ്റിയാണ് കേസ്

പാകിസ്താനുമായുള്ള ത്രിരാഷ്ട്ര പരമ്പര കളിക്കാന്‍ വിസമ്മതിച്ച ഇന്ത്യക്കെതിരെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നയിച്ച പരാതി എെ.സി.സി തള്ളി. എെ.സി.സിയുടെ തര്‍ക്ക പരിഹാര കമ്മീഷനാണ് പരാതി തള്ളിയത്. എെ.സി.സിയുടെ തീരുമാനം ഖേദവും നരാശയുമുണ്ടെന്നും ഇതിനോടനുബന്ധിച്ചുള്ള ഭാവി തീരുമാനങ്ങള്‍ വിപുലമായ ചര്‍ച്ചക്കൊടുവില്‍ തീരുമാനിക്കുമെന്നും പി.സി.ബി പറഞ്ഞു.

തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ നീണ്ട മൂന്ന് ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം പി.സി.ബി ഉന്നയിച്ച എല്ലാ വാദങ്ങളും തര്‍ക്ക പരിഹാര സമിതി തള്ളി കളഞ്ഞത്. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കേസ് നടത്താന്‍ ചിലവായ തുക പി.സി.ബിയില്‍ നിന്നും ലഭിക്കാനുള്ള നിയമസാധ്യതകള്‍ തേടുമെന്നും ബി.സി.സി.എെ പറഞ്ഞു.

എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ആറ് സീരീസുകള്‍ ഇരു ടീമുകള്‍ക്കിടെ കളിക്കണമെന്ന് 2014ല്‍ രൂപപ്പെടുത്തിയ കരാറിനെ ചുറ്റി പറ്റിയാണ് കേസ്. 2014ലും 2015ലും കരാര്‍ പ്രകാരം കളിക്കേണ്ട പരമ്പരകള്‍ നടക്കാതിരുന്നതിനാല്‍ പി.സി.ബി ബി.സി.സി.എെയോട് 500 കോടി രൂപ പിഴ അടക്കാന്‍ ആവശ്യപ്പെട്ടു.

ബി.സി.സി.എെ പരമ്പരകളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിലുള്ള പ്രധാന കാരണം രാഷ്ട്രീയമായിരുന്നു. 2008ലെ മുംബൈ തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെയധികം വഷളായിരുന്നു. ആയതിനാല്‍ പരമ്പര കളിക്കാനുള്ള അനുമതി നല്‍കേണ്ടത് പ്രധാനമന്ത്രിയാണെന്നും ബി.സി.സി.എെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

Related Tags :
Similar Posts