< Back
Cricket
കരിയറിലെ മികച്ച ഇന്നിംഗ്‌സ് സിഡ്‌നിയിലേതെന്ന്  വി.വി.എസ് ലക്ഷ്മണ്‍
Cricket

കരിയറിലെ മികച്ച ഇന്നിംഗ്‌സ് സിഡ്‌നിയിലേതെന്ന് വി.വി.എസ് ലക്ഷ്മണ്‍

Web Desk
|
21 Nov 2018 8:59 PM IST

തന്റെ വിജയകരമായ കരിയറില്‍ അവിസ്മരണീയമായ നിരവധി ഇന്നിംഗ്‌സുകള്‍ കാഴ്ചവെച്ച വി.വി.എസ് ലക്ഷ്മണ്‍ 2001 മാര്‍ച്ചില്‍ ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് മല്‍സരത്തില്‍ ഒരുക്കിയ ബാറ്റിംഗ് വിരുന്ന് ക്രിക്കറ്റ് ലോകം മറന്നിട്ടില്ല. 281 റണ്‍സാണ് അന്ന് ഒരിന്നിംഗ്‌സില്‍ ലക്ഷ്മണ്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ തന്റെ കരിയറിനെ മാറ്റിമറിച്ച നിമിഷമായി ലക്ഷ്മണ്‍ ഓര്‍ക്കുന്നത് 2000-ത്തില്‍ സിഡ്‌നിയില്‍ ആസ്‌ത്രേലിയക്കെതിരെ നേടിയ ആദ്യ സെഞ്ച്വറിയാണ്.

'തീര്‍ച്ചയായും ഈഡന്‍ ഗാര്‍ഡനിലെ ഇന്നിംഗ്‌സ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ സിഡ്‌നിയില്‍ വെച്ച് നേടിയ സെഞ്ചറിയാണ് എനിക്ക് ക്രിക്കറ്റ് ജീവിതത്തില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കിയത്.' 281 and Beyond എന്ന തന്റെ ആത്മകഥയുടെ പ്രകാശനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' സിഡ്‌നിയില്‍ ഇന്ത്യയുടെ വെല്ലുവിളി കനത്തതായിരുന്നു. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയെ അവരുടെ നാട്ടിലായിരുന്നു ഞങ്ങള്‍ക്ക് നേരിടേണ്ടിയിരുന്നത്. അന്ന് നേടിയ സെഞ്ച്വറിയാണ് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. എന്റെ ക്രിക്കറ്റ് കരിയറിനെ തന്നെ മാറ്റിമറിച്ചത് സിഡ്‌നിയിലെ ഇന്നിംഗ്‌സാണെന്ന് ഞാന്‍ പറയും,' ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts