
‘ഇത് ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനം’ മിതാലി രാജ്
|“എന്റെ കഠിനാധ്വാനവും വിയര്‍പ്പും വെറുതെയായി. ഇന്ന് എന്റെ രാജ്യ സ്‌നേഹം പോലും സംശയത്തിന്റെ നിഴലിലാണ്. ഇതെന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനമാണ്...
പരിശീലകരെ ഭീഷണിപ്പെടുത്തിയെന്നും ടീമിനേക്കാള്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുവെന്നും ആരോപിച്ച പരിശീലകന്‍ രമേഷ് പവാറിനെതിരെ മിതാലി രാജിന്റെ പ്രതികരണം. ബി.സി.സി.ഐക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ വനിതാ ഏകദിന ക്യാപ്റ്റന്‍ മിതാലിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ രമേഷ് പവാര്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിനെതിരെ ട്വിറ്ററിലൂടെയാണ് മിതാലിയുടെ പ്രതികരണം.
ये à¤à¥€ पà¥�ें- ഓപ്പണറാക്കിയില്ലെങ്കില്‍ വിരമിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്ന് രമേഷ് പവാര്‍
ये à¤à¥€ पà¥�ें- ‘അവര്‍ അപമാനിച്ചു, തകര്‍ക്കാന്‍ ശ്രമിച്ചു’ തുറന്നടിച്ച് മിതാലി രാജ്
'എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അതീവ ദുഃഖമുണ്ട്. 20 വര്‍ഷത്തോളമായി രാജ്യത്തിനായി കളിച്ചതും ക്രിക്കറ്റിനോടുള്ള പ്രതിബന്ധതയുമെല്ലാം സംശയത്തിലായിരിക്കുന്നു. എന്റെ കഠിനാധ്വാനവും വിയര്‍പ്പും വെറുതെയായി. ഇന്ന് എന്റെ രാജ്യ സ്‌നേഹം പോലും സംശയത്തിന്റെ നിഴലിലാണ്. ഇതെന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനമാണ്. ദൈവം ശക്തി തരുമെന്ന പ്രതീക്ഷയില്‍' എന്നാണ് മിതാലി രാജ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വനിതാ ട്വന്റി 20 ലോകകപ്പ് സെമിഫൈനലിനുള്ള ടീമില്‍ നിന്നും മിതാലി രാജിനെ പുറത്താക്കിയത് മുതലാണ് വിവാദം ആരംഭിച്ചത്. സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായി. പരിശീലകന്‍ രമേഷ് പവാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മിതാലി ബി.സി.സി.ഐയെ സമീപിച്ചു. തന്നെ തകര്‍ക്കാനും അപമാനിക്കാനും ശ്രമിച്ചെന്നും കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്നും മിതാലി ആരോപിച്ചു.
ഇതിന് പിന്നാലെയാണ് ബി.സി.സി.ഐ മുമ്പാകെ രമേഷ് പവാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതീക്ഷിച്ചപോലെ മിതാലിക്കെതിരെ അത്യന്തം ഗുരുതര ആരോപണങ്ങളാണ് പരിശീലകന്‍ ഉന്നയിക്കുന്നത്. മുന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ സ്ഥാനമൊഴിയാന്‍ കാരണം മിതാലി അടക്കമുള്ള സീനിയര്‍ താരങ്ങളാണെന്ന് രമേഷ് പവാര്‍ പറയുന്നു. ടീമിന്റെ ജയത്തേക്കാള്‍ സ്വന്തം നേട്ടത്തിനായി കളിക്കുന്ന മിതാലിയുടെ രീതി തന്നെ ശരിയല്ലെന്നും പരിശീലകനെയും കോച്ചിംങ്‌സ്റ്റാഫിനേയും ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും രമേഷ് പവാര്‍ പറയുന്നു. പരസ്യ പോര്‍ വിളികളോടെ ക്യാപ്റ്റനും പരിശീലകനും എത്തിയതോടെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റില്‍ വിവാദം കൊടുമ്പിരി കൊള്ളുകയാണ്.