< Back
Cricket
ഡല്‍ഹി ഇനി പഴയ ഡല്‍ഹിയല്ല; എെ.പി.എല്ലില്‍ പേരുമാറ്റവുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്
Cricket

ഡല്‍ഹി ഇനി പഴയ ഡല്‍ഹിയല്ല; എെ.പി.എല്ലില്‍ പേരുമാറ്റവുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

Web Desk
|
4 Dec 2018 8:11 PM IST

എെ.പി.എല്ലില്‍ ഇതുവരെ കിരീടനേട്ടം സ്വന്തമാക്കാത്ത മൂന്ന് ടീമുകളില്‍ ഒന്നാണ് ഡല്‍ഹി.

എെ.പി.എല്‍ ഫ്രാന്‍ഞ്ചൈസി ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ഇനി പുതിയ പേര്. ഡല്‍ഹി ക്യാപിറ്റല്‍സ് എന്നാവും ടീം ഇനി അറിയപ്പെടുക. ടീമിന്‍റെ 50 ശതമാനം ഓഹരിയുടെയും ഉടമകളായ ജി.എം.ആര്‍ ഗ്രൂപ്പ്, ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് എന്നിവരാണ് പേരുമാറ്റം അറിയിച്ചത്.

എെ.പി.എല്ലില്‍ ഇതുവരെ കിരീടനേട്ടം സ്വന്തമാക്കാത്ത മൂന്ന് ടീമുകളില്‍ ഒന്നാണ് ഡല്‍ഹി. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനമാണ് ഡല്‍ഹിക്ക് നേടാനായത്. ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്ന് നായകന്‍ ഗൌതം ഗംഭീര്‍ രാജി വക്കുക തുടങ്ങി പല സംഭവങ്ങളും ഡല്‍ഹി ടീമിനുള്ളില്‍ സംഭവിച്ചിരുന്നു.

ഗൌതം ഗംഭീര്‍, ജേസണ്‍ റോയ്, ഗ്ലെന്‍ മാക്സ്‍വെല്‍, ലിയാം പ്ലങ്കറ്റ്, മുഹമ്മദ് ഷാമി എന്നിവരെ ഇത്തവണ ടീം ഒഴിവാക്കിയിരുന്നു. എന്നാല്‍, ശിഖര്‍ ധവാനെ ടീമിലെത്തിക്കുകയും ഫ്രാഞ്ചൈസികള്‍ ചെയ്തു.

Similar Posts