< Back
Cricket

Cricket
ഗൗതം ഗംഭീർ വിരമിച്ചു
|4 Dec 2018 8:27 PM IST
ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീര്‍ വിരമിച്ചു. മോശം പ്രകടനത്തെ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഗംഭീര്‍. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആരാധകര്‍ എക്കാലവും ഓര്‍ത്ത് വക്കുന്ന 2011 ലോകകപ്പ് ഫെനലിലെ 97 റണ്‍സുള്‍പ്പടെ ഒരുപിടി മികച്ച ഇന്നിങ്സുകള്‍ ഗംഭീറിന്‍റെ ബാറ്റില്‍ നിന്നും പിറന്നിട്ടുണ്ട്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി ഗൌതം ഗംഭീര്‍ അറിയിച്ചു. എെ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കൊത്ത നൈറ്റ്റൈഡേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.