
ഞെട്ടിച്ച് ഉസ്മാന്‍ ഖ്വാജ; പറക്കും ക്യാച്ചില്‍ പുറത്തായത് കോഹ്‌ലി
|അഡ്‌ലയ്ഡ് ടെസ്റ്റില്‍ ആദ്യ പതിനൊന്ന് ഓവറുകള്‍ക്കുള്ളില്‍ ഇന്ത്യക്ക് നഷ്ടമായത് മൂന്ന് ബാറ്റ്‌സ്മാന്മാരെ.
അഡ്‌ലയ്ഡ് ടെസ്റ്റില്‍ ആദ്യ പതിനൊന്ന് ഓവറുകള്‍ക്കുള്ളില്‍ ഇന്ത്യക്ക് നഷ്ടമായത് മൂന്ന് ബാറ്റ്‌സ്മാന്മാരെ. ലോകേഷ് രാഹുല്‍, മുരളി വിജയി, വിരാട് കോഹ്‌ലി എന്നിവരാണ് പുറത്തായത്. ഇതില്‍ കോഹ്‌ലിയുടെ വിക്കറ്റാണ് ശ്രദ്ധേയമായത്. പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റെങ്കിലും ക്രെഡിറ്റ് മുഴുവന്‍ നല്‍കേണ്ടത് ഉസ്മാന്‍ ഖ്വാജക്കാണ്. താരത്തിന്റെ മിന്നല്‍ പറക്കും ക്യാച്ചിലാണ് കോഹ്‌ലി പുറത്താകുന്നത്. പാറ്റ് കമ്മിന്‍സിനെ കളിക്കുന്നതിനിടെ കോഹ്‌ലിയുടെ ബാറ്റിന്റെ എഡ്ജില്‍ തട്ടിയ പന്ത് പോയത് ഖ്വാജയുടെ സമീപത്തേക്ക്. പന്തിലേക്ക് പറന്ന് ചാടിയ ഖ്വാജ ഒറ്റകൈ ക്യാച്ചിലൂടെ നായകനെ പുറത്താക്കുകയായിരുന്നു. 16 പന്തില്‍ മൂന്ന് റണ്‍സായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം.
അഡ്‌ലയ്ഡിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 56 എന്ന നിലയിലാണ്. രോഹിത് ശര്‍മ്മ(15) ചേതേശ്വര്‍ പുജാര(11) എന്നിവരാണ് ക്രീസില്‍. ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായി.