
ഓസീസ് തകരുമ്പോള്‍ നൃത്തം ചെയ്ത് വിരാട് കോഹ്‌ലി
|കളിക്കിടെ രസംകൊല്ലിയായി ചെറിയ തോതില്‍ മഴ പെയ്യുന്നുമുണ്ടായിരുന്നു. എന്നാല്‍ ഈ മഴ ആസ്വദിച്ചായിരുന്നു കോഹ്‌ലി ചുവടുവെച്ചത്.
കളിക്കിടെ സ്വയം പ്രചോദിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തുന്നതില്‍ കോഹ്‌ലിക്കുള്ള മിടുക്ക് അധികം താരങ്ങള്‍ക്കില്ല. കളിക്കളത്തില്‍ പലപ്പോഴും ആവേശത്തിന്റെ ആള്‍രൂപമായി മാറുന്ന കോഹ്‌ലി അഡലെയ്ഡ് ടെസ്റ്റിനിടെ ചുവടുകള്‍ വെച്ചാണ് ക്യാമറകള്‍ക്ക് വിരുന്നൊരുക്കിയത്. കോഹ്‌ലിയുടെ ചുവടുകളെ ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ ട്വിറ്റര്‍ പേജ് തന്നെ പങ്കുവെച്ചിട്ടുണ്ട്.
അഡലെയ്ഡ് ടെസ്റ്റിന്റെ മൂന്നാം ദിനം ആദ്യ സെഷനിലായിരുന്നു കോഹ്‌ലിയുടെ ഡാന്‍സ്. കളിക്കിടെ രസംകൊല്ലിയായി ചെറിയ തോതില്‍ മഴ പെയ്യുന്നുമുണ്ടായിരുന്നു. എന്നാല്‍ ഈ മഴ ആസ്വദിച്ചായിരുന്നു കോഹ്‌ലി ചുവടുവെച്ചത്. കോഹ്ലിയിത് ഇഷ്ടപ്പെടുന്നു എന്ന ടാഗ് ലൈനോടെയാണ് ക്രിക്കറ്റ് ആസ്‌ട്രേലിയ ചുവടുകള്‍ ട്വീറ്റു ചെയ്തിരിക്കുന്നത്.
അഡലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ മുന്‍തൂക്കം നേടുന്നതിനിടെ കോഹ്‌ലിയും ഒരു റെക്കോഡ് സ്വന്തമാക്കി. ആസ്ത്രലിയയില്‍ അതിവേഗം 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയിരിക്കുന്നത്. 18 ഇന്നിംങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി ആസ്‌ത്രേലിയക്കെതിരെ അവരുടെ മണ്ണില്‍ റണ്‍സിന്റെ കാര്യത്തില്‍ നാലക്കത്തിലെത്തുന്നത്.
നാല് ഇംഗ്ലീഷ് താരങ്ങള്‍ മാത്രമാണ് ഈ റെക്കോഡില്‍ കോഹ്‌ലിക്ക് മുന്നിലുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1809), വി.വി.എസ് ലക്ഷ്മണ്‍(1236) രാഹുല്‍ ദ്രാവിഡ്(1143) എന്നീ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മാത്രമാണ് ആസ്‌ത്രേലിയക്കെതിരെ ഈ നേട്ടം കുറിച്ചിട്ടുള്ള ഇന്ത്യക്കാര്‍.