
ഫിഞ്ച്, അത് ഔട്ടല്ലായിരുന്നു; ഡി.ആര്‍.എസ് ആവശ്യപ്പെടാത്തത് തിരിച്ചടിയായി
|ആര്‍ അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് പിടിച്ചാണ് ഫിഞ്ച് പുറത്തായത്.
അഡ്‌ലയ്ഡ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ആദ്യ വിക്കറ്റില്‍ ഡി.ആര്‍.എസ് ആവശ്യപ്പെടാത്തത് ആസ്‌ട്രേലിയക്ക് തിരിച്ചടിയായി. ആര്‍ അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് പിടിച്ചാണ് ഫിഞ്ച് പുറത്തായത്. പാഡിലും പിന്നീട് ബാറ്റിലും ഉരസി എന്ന് കണ്ടെത്തിയാവണം അമ്പയര്‍ ഔട്ട് വിളിച്ചത്. എന്നാല്‍ ടെലിവിഷന്‍ റീപ്ലേകളില്‍ പന്ത് ബാറ്റിലും ഗ്ലൗസി ലും ഉരസിയില്ലെന്ന് വ്യക്തമായി. അശ്വിന്‍ എറിഞ്ഞ 11.5ാം ഓവറിലാണ് സംഭവം. അശ്വിനെ പ്രതിരോധിക്കുന്നതിനിടയില്‍ പാഡിലുരസിയ പന്ത് ഉയരുകയായിരുന്നു. ഉടന്‍ തന്നെ റിഷബ് പന്ത് പിടികൂടി.
സഹതാരങ്ങളും ബൗളറും അപ്പീല്‍ ചെയ്തതോടെ അമ്പയര്‍ വിരലുയര്‍ത്തി. ടീം ഇന്ത്യ വിക്കറ്റ് ആഘോഷിക്കുന്നതിനിടെ ഫിഞ്ച് സഹ താരവുമായി ചര്‍ച്ച ചെയ്‌തെങ്കിലും ഡി.ആര്‍.എസ് ആവശ്യപ്പെടാതെ മടങ്ങുകയായിരുന്നു. 35 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയടക്കം 11 റണ്‍സാണ് താരം നേടിയത്. അതേസമയം ആറ് വിക്കറ്റുമായി സ്പിന്നര്‍ നഥാന്‍ ലയോണ്‍ കളം നിറഞ്ഞ നാലാം ദിനത്തില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 307ന് അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് 322 റണ്‍സിന്റെ ലീഡ് ലഭിച്ചു. 323 എന്ന ലക്ഷ്യത്തിലേക്കാണ് കംഗാരുക്കള്‍ ബാറ്റേന്തുന്നത്.
Another big moment just before tea as Finch opts NOT to review! #CloseMatters#AUSvIND | @GilletteAU pic.twitter.com/2sudnA0KAf
— cricket.com.au (@cricketcomau) December 9, 2018