< Back
Cricket
പുജാരയുടെ ‘അത്ഭുതമരുന്ന്’ കുടിച്ച വോഗന്റെ അവസ്ഥ
Cricket

പുജാരയുടെ ‘അത്ഭുതമരുന്ന്’ കുടിച്ച വോഗന്റെ അവസ്ഥ

Web Desk
|
9 Dec 2018 5:04 PM IST

ചങ്ക് കത്തിപ്പോയതുപോലുള്ള മുഖഭാവമായിരുന്നു പിക്കിള്‍ ജൂസ് കുടിച്ചശേഷം പുജാരയുടേത്. അതിനൊരു കാരണവുമുണ്ട്...

അഡലെയ്ഡ് ടെസ്റ്റില്‍ പുജാരയുടെ ബാറ്റിംങായിരുന്നു ഇന്ത്യന്‍ ഇന്നിംങ്‌സിനെ നേരെ നിര്‍ത്തിയത്. ആദ്യ ഇന്നിംങ്‌സില്‍ സെഞ്ചുറി(123) നേടിയ പുജാര രണ്ടാം ഇന്നിംങ്‌സില്‍ നിര്‍ണ്ണായകമായ 71 റണ്‍സും നേടി. രണ്ട് ഇന്നിംങ്‌സിലുമായി ആകെ നേരിട്ടത് 450 പന്തുകളായിരുന്നു(246+204). ദീര്‍ഘമായ ഈ ബാറ്റിംങിനിടെ പുജാരയെ ഓസീസ് ബൗളര്‍മാരേക്കാള്‍ ബുദ്ധിമുട്ടിച്ചത് പേശിവലിവായിരുന്നു. ഇതിന് അതിവേഗത്തിലുള്ള ആശ്വാസത്തിനായാണ് 'പിക്കിള്‍ ജൂസ്' പുജാരക്ക് നല്‍കിയത്.

പിക്കിള്‍ ജൂസ് കുടിക്കുന്നതും അതിന് ശേഷമുള്ള പുജാരയുടെ ഭാവവും ഇയാളിതെന്താ കുടിച്ചതെന്ന ചോദ്യം ആരിലും ഉയര്‍ത്തുന്നതായിരുന്നു. ചങ്ക് കത്തിപ്പോയതുപോലുള്ള മുഖഭാവമായിരുന്നു പിക്കിള്‍ ജൂസ് കുടിച്ചശേഷം പുജാരയുടേത്. പേശീവലിവ് അതിവേഗത്തില്‍ ശമിപ്പിക്കുമെന്നതാണ് പിക്കിള്‍ ജൂസിനെ അത്ഭുതമരുന്നെന്ന വിശേഷണത്തിന് അര്‍ഹമാക്കുന്നത്. ഇത് കുടിച്ച് വെറും ഒന്നരമിനുറ്റിനകം തന്നെ പേശി വലിവ് ശമിക്കും.

ഇത് പിന്നീട് മത്സരശേഷമുള്ള ചര്‍ച്ചക്കിടയിലും വിഷയമായി. ഫോക്‌സ് ക്രിക്കറ്റ് അവതാരകന്‍ ഈ പിക്കിള്‍ ജൂസ് ആദ്യം നീട്ടിയത് ഷെയ്ന്‍ വോണിന് നേരെയായിരുന്നു. ബുദ്ധിപൂര്‍വ്വം വോണ്‍ അത് നിരസിച്ചു. എന്നാല്‍ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോഗണ്‍ വെല്ലുവിളി ഏറ്റെടുത്തു. പുജാരയെ വെല്ലുന്ന മുഖഭാവമായിരുന്നു പിക്കിള്‍ ജൂസ് കുടിച്ച വോഗന്റേത്. കുടിക്കാന്‍ പ്രോത്സാഹിപ്പിച്ച വോണും അവതാരകനും അതിന്റെ മണം ഇവിടെക്ക് അടിക്കുന്നുണ്ടെന്ന് പറഞ്ഞ് ചിരിക്കുന്നതും കാണാം.

ലോകത്തെ കായിക താരങ്ങളില്‍ ധാരാളം പേര്‍ ഈ പിക്കിള്‍ ജൂസ് പേശി വലിവിന് പരിഹാരമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ മറ്റേത് പേശി വലിഞ്ഞില്ലെങ്കിലും മുഖത്തെ പേശികള്‍ വലിയിക്കുന്നതാണ് ഈ അത്ഭുതമരുന്നെന്ന് പുജാരയുടേയും വോഗന്റേയും മുഖഭാവങ്ങളില്‍ നിന്നു തന്നെ മനസിലാക്കാം.

View this post on Instagram

Tag a mate who would try this 🤣 . . . . #foxcricket #ausvind #adelaideoval #cricketaustralia #cricket

A post shared by Fox Cricket (@foxcricket) on

Similar Posts