
ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റും വീഴ്ത്തി ഈ പതിനെട്ട്കാരന്‍; ഇന്ത്യയുടെ ഭാവി താരമെന്ന്..
|ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തി അല്‍ഭുതപ്രകടനവുമായി മണിപ്പൂരില്‍ നിന്നുള്ള റെക്‌സ് സിങ്.
ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തി അല്‍ഭുതപ്രകടനവുമായി മണിപ്പൂരില്‍ നിന്നുള്ള റെക്‌സ് സിങ്. കൂച്ച് ബെഹാര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് 18കാരനായ താരത്തിന്റെ അല്‍ഭുത പ്രകടനം. രണ്ടാം ഇന്നിങ്‌സിലായിരുന്നു റെക്‌സ് പന്ത് കൊണ്ട് അല്‍ഭുതം സൃഷ്ടിച്ചത്. അരുണാചല്‍ പ്രദേശിന്റെ അഞ്ച് ബാറ്റ്‌സ്മാന്മാര്‍ റണ്ണൊന്നും എടുക്കാതെയാണ് റെക്‌സിന്റെ പന്തില്‍ പുറത്തായത്. 12 റണ്‍സ് നേടിയ ശിവേന്ദര്‍ ശര്‍മ്മയാണ് ടോപ് സ്‌കോറര്‍.
9.5 ഓവറില്‍ ആറ് മെയ്ഡന്‍ ഓവറുകളടക്കം പതിനൊന്ന് റണ്‍സ് വിട്ടുകൊടുത്താണ് റെക്‌സ് 10 വിക്കറ്റ് വീഴ്ത്തിയത്. മത്സരത്തില്‍ മണിപ്പൂര്‍ ജയിച്ചു. രഞ്ജി, വിജയ് ഹസാരെ ട്രാഫിയിലും റെക്‌സ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. രഞ്ജി ട്രോഫിയില്‍ ഈ സീസണിലാണ് താരം അരങ്ങേറിയത്. പത്ത് വിക്കറ്റും വീഴ്ത്തി ഏവരെയും ഞെട്ടിച്ച് റെക്‌സിന് ട്വിറ്ററില്‍ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യയുടെ ഭാവി താരമാണ്് റെക്‌സ് എന്നാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.
This young boy from Manipur who took 10 wickets in an innings reminds one of @IrfanPathanhttps://t.co/ldm2Tr2P1o
— Moulin (@Moulinparikh) December 12, 2018