< Back
Cricket
രണ്ടാം ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ
Cricket

രണ്ടാം ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ

ശിവാനി. ആർ
|
18 Dec 2018 9:10 AM IST

28 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് നഷ്ടമായത് അഞ്ച് വിക്കറ്റുകളാണ്

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചാം ദിനം ഇന്ത്യ ഞെട്ടിക്കുന്ന രീതിരയില്‍ തകര്‍ന്നടിഞ്ഞു. ആസ്ട്രേലിയ ഇന്ത്യക്കെതിരെ 146 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 140 റണ്‍സിന് പുറത്താവുകയായിരുന്നു. 28 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് നഷ്ടമായത് അഞ്ച് വിക്കറ്റുകളാണ്. തുടക്കത്തില്‍ റിഷബ് പന്ത് ചെറുത്തു നില്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഇന്ന് കളി തുടങ്ങിയപ്പോള്‍ തന്നെ ഇന്ത്യക്ക് ഹനുമ്ന വിഹാരിയെ നഷ്ടമായി. പിന്നീട് ഇന്ത്യ പതറുകയായിരുന്നു. 30 റണ്‍സ് വീതമെടുത്ത പന്തും രഹാനെയുമാണ് ഇന്ത്യന്‍ ടോപ് സ്കോറര്‍മാര്‍. ആസ്ട്രേലിയന്‍ ബൌളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പിച്ചിലെ ബൌണ്‍സും വേഗതയും ഓസീസിന് സഹായകമായി. സ്പ്പിന്നര്‍ നാഥന്‍ ലിയോണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കമ്മിന്‍സ്, ഹേസല്‍വുഡ് എന്നിവര്‍ രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ നാല് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇന്ത്യയും ആസ്ട്രേലിയും ഓരോ കളികള്‍ വിജയിച്ച് 1-1ലാണ്.

Similar Posts