
വീണ്ടും ബമ്പറടിച്ച് ജയദേവ് ഉനദ്കട്
|ഐ.പി.എല്‍ 2019ലേക്കുള്ള താരലേലം പുരോഗമിക്കുകയാണ്...
ഇന്ത്യന്‍ ടീമിലില്ലെങ്കിലും ഉനദ്കടിന് നല്ലകാലമാണ്. കഴിഞ്ഞ സീസണില്‍ 11.5 കോടിക്ക് പോയ ഉനദ്കടിന് ഇക്കുറിയും ആവശ്യക്കാര് ഏറെയായിരുന്നു. മുറുകിയ ലേലത്തിനൊടുവില്‍ ഉനദ്കട് പോയത് 8.4 കോടിക്ക്. അതും പഴയ രാജസ്ഥാനിലേക്ക് തന്നെ. താരത്തിന്റെ സ്വിങും പേസുമാണ് ടീമുകളെ ആകര്‍ഷിക്കുന്നത്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കനായ താരം നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റെടുക്കാന്‍ മിടുക്കനുമാണ്. ഇതുവരെ നടന്നതില്‍ മികച്ച തുകയാണ് ഉനദ്കടിന് ലഭിച്ചത്.
Updating.........
ഐ.പി.എല്‍ 2019ലേക്കുള്ള താരലേലം പുരോഗമിക്കുമ്പോള്‍ അടിസ്ഥാന വിലയായ ഒരു കോടിയുണ്ടായിരുന്ന അക്‌സര്‍ പട്ടേലിനെ അഞ്ച് കോടിക്ക് ഡല്‍ഹി സ്വന്തമാക്കിയതാണ് ഇതുവരെയുണ്ടായ മികച്ച ലേലം. അതേസമയം ഇന്ത്യന്‍ താരം യുവരാജ് സിങിനെ ആദ്യ ഘട്ടത്തില്‍ ആരും വിളിച്ചില്ല. ഒരു കോടിയാണ് യുവരാജ് സിങിനുണ്ടായിരുന്ന അടിസ്ഥാന വില. മോശം ഫോം തന്നെയാണ് ആദ്യ ഘട്ടത്തില്‍ താരത്തെ ആരും ലേലത്തിനെടുക്കാത്തത്.

ഐ.പി.എല്‍ ലേല ചരിത്രത്തില്‍ ആദ്യമായാണ് യുവരാജിനെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങാതെ പോകുന്നത്. ഇന്ത്യക്ക് വേണ്ടി ടി20യില്‍ ആറു സിക്സര്‍ നേടിയ താരമിപ്പോള്‍ പണ്ടത്തെപ്പോലേയല്ല. അതേസമയം ഇക്കഴിഞ്ഞ വിന്‍ഡീസ് പരമ്പരയില്‍ വെടിക്കെട്ട് പ്രകടനം നടത്തി അമ്പരപ്പിച്ച ഷിംറോണ്‍ ഹെറ്റ്മയറിനെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് സ്വന്തമാക്കി.
50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുനന് ഹെറ്റ്മയര്‍ 4.20 കോടിക്കാണ് കോഹ്ലിയുടെ ബാംഗ്ലൂര്‍ റാഞ്ചുന്നത്. ഹെറ്റ്മയര്‍ക്ക് വേണ്ടി മികച്ച ലേലം വിളി തന്നെയാണ് നടന്നത്. ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ടീമിലുള്ള ഇന്ത്യയുടെ ഹനുമ വിഹാരിയെ രണ്ട് കോടിക്ക് ഡല്‍ഹി സ്വന്തമാക്കി. 50 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയില്‍സ്, ഇന്ത്യയുടെ ചേതേശ്വര്‍ പുജര, മനോജ് തിവാരി എന്നിവരെയൊന്നും ആദ്യ ഘട്ടത്തില്‍ ആരും വിളിച്ചിട്ടില്ല.