
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരം ധോണിയെന്ന് കപില്‍
|വ്യക്തിയേക്കാള്‍ രാജ്യത്തിന് ധോണി നല്‍കിയ പ്രാധാന്യമാണ് അദ്ദേഹത്തെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നതെന്നാണ് കപില്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞത്.
കോഹ്‌ലിയും ധോണിയും സമകാലിക ക്രിക്കറ്റില്‍ പ്രതിഭകൊണ്ട് നിരവധി ആരാധകരെ നേടിയ ക്രിക്കറ്റ് കളിക്കാരാണ്. ആരാണ് കേമനെന്ന് പലപ്പോഴും ആരാധകര്‍ക്കിടയില്‍ തര്‍ക്കമുണ്ടാകാറുണ്ട്. എന്നാല്‍ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്ന കപില്‍ ദേവിന് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരമാണ് മഹേന്ദ്ര സിംങ് ധോണിയെന്ന കാര്യത്തില്‍ സംശയം പോലുമില്ല.
വ്യക്തിയേക്കാള്‍ രാജ്യത്തിന് ധോണി നല്‍കിയ പ്രാധാന്യമാണ് അദ്ദേഹത്തെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നതെന്നാണ് കപില്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞത്. 'ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരന്‍ ധോണിയാണ്. അദ്ദേഹം 90 ടെസ്റ്റ് കളിച്ചു. എന്നിട്ട് പറഞ്ഞു ഇനി യുവാക്കള്‍ക്ക് അവസരം നല്‍കാനായി ഒഴിയുകയാണെന്ന്. തന്നേക്കാള്‍ രാജ്യത്തിന് പ്രാധാന്യം നല്‍കുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ധോണിയുടെ ആ തീരുമാനം' കപില്‍ പറയുന്നു.
2014ലാണ് ധോണി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതും കോഹ്‌ലി ക്യാപ്റ്റനാകുന്നതും. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഐ.സി.സി ടി20 ലോകകപ്പ്(2007), ഐ.സി.സി ലോകകപ്പ്(2011), ചാമ്പ്യന്‍സ് ട്രോഫി(2013) തുടങ്ങിയ കിരീടങ്ങള്‍ നേടിയിട്ടുണ്ട്.