< Back
Cricket
ആസ്‌ത്രേലിയയില്‍ ബൗണ്ടറി കടക്കാതെ സിക്‌സറടിക്കാം!
Cricket

ആസ്‌ത്രേലിയയില്‍ ബൗണ്ടറി കടക്കാതെ സിക്‌സറടിക്കാം!

Web Desk
|
21 Dec 2018 11:57 AM IST

ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ലീഗില്‍ ബൗണ്ടറി കടക്കാതെ സിക്‌സറടിച്ച ആദ്യ താരമെന്ന റെക്കോഡ് ഇതോടെ അസ്റ്റണ്‍ ടര്‍ണര്‍ സ്വന്തമാക്കുകയും ചെയ്തു.

ആസ്‌ത്രേലിയയിലെ ടി 20 ടൂര്‍ണ്ണമെന്റായ ബിഗ് ബാഷ് ലീഗിലെ വിചിത്ര വാര്‍ത്തകള്‍ക്ക് അറുതിയില്ല. ക്രീസിലെത്തിയിട്ടും മൂന്നാം അമ്പയര്‍ റണ്ണൗട്ട് വിളിച്ചതും ബൗളിംങ് ടീം അപ്പീല്‍ തന്നെ പിന്‍വലിച്ച് ബാറ്റ്‌സ്മാന് ബാറ്റിംങിന് അവസരം നല്‍കിയതും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ ബൗണ്ടറി ലൈന്‍ കടന്നില്ലെങ്കിലും സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ കൊള്ളിച്ചാല്‍ സിക്‌സായി കൂട്ടുമെന്ന പുതിയൊരു നിയമവുമായാണ് ബിഗ് ബാഷ് ലീഗ് ഞെട്ടിക്കുന്നത്.

ये भी पà¥�ें- ഇതെന്തൊരു റണ്‍ ഔട്ട്? വിശ്വസിക്കാനാവാതെ പന്തെറിഞ്ഞ റാഷിദ് ഖാനും 

ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ലീഗില്‍ ബൗണ്ടറി കടക്കാതെ സിക്‌സറടിച്ച ആദ്യ താരമെന്ന റെക്കോഡ് ഇതോടെ അസ്റ്റണ്‍ ടര്‍ണര്‍ സ്വന്തമാക്കുകയും ചെയ്തു. 12ആം ഓവറിലെ ആദ്യ പന്തിലാണ് മേല്‍ക്കൂര സിക്‌സര്‍ പിറക്കുന്നത്. ഡാനിയേല്‍ ക്രിസ്റ്റ്യന്റെ പന്ത് ടര്‍ണറിന്റെ ബാറ്റില്‍ തട്ടിയുയര്‍ന്ന് മേല്‍ക്കൂരയില്‍ തട്ടി താഴെ വീഴുകയായിരുന്നു. 30 യാര്‍ഡ് വൃത്തത്തിനുള്ളിലാണ് പന്ത് വീണത്. അതുകൊണ്ടുതന്നെ എഡ്ജ് എടുത്ത് ഉയര്‍ന്ന പന്ത് ബൗണ്ടറി ലൈന്‍ കടക്കാനുള്ള സാധ്യത വളരെ കുറവായിരുന്നു. എന്നിട്ടും അമ്പയര്‍മാര്‍ ആ ഷോട്ടിന് സിക്‌സര്‍ അനുവദിച്ചു.

മെല്‍ബണിലെ മാര്‍വല്‍ സ്‌റ്റേഡിയത്തിലാണ് ഈ വിചിത്ര സംഭവമുണ്ടായത്. അസ്വാഭാവിക തീരുമാനത്തെ കമന്റേറ്റര്‍മാരായ ബ്രറ്റ് ലീയും ഷെയ്ന്‍വോണും സംശയം രേഖപ്പെടുത്തുകയും ചെയ്തു.

Related Tags :
Similar Posts