< Back
Cricket
ആ കുഞ്ഞ് ക്യാപ്റ്റന്‍ ടോസ് സമയത്ത് പറഞ്ഞു; സിക്‌സറടിക്കണം, വിക്കറ്റ് വീഴ്ത്തണം
Cricket

ആ കുഞ്ഞ് ക്യാപ്റ്റന്‍ ടോസ് സമയത്ത് പറഞ്ഞു; സിക്‌സറടിക്കണം, വിക്കറ്റ് വീഴ്ത്തണം

Web Desk
|
26 Dec 2018 9:56 AM IST

ബോക്‌സിങ് ഡേ ടെസ്റ്റുപോലെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ഏഴ് വയസുകാരനാണ് ആര്‍ച്ചി ഷില്ലര്‍.

ബോക്‌സിങ് ഡേ ടെസ്റ്റുപോലെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ഏഴ് വയസുകാരനാണ് ആര്‍ച്ചി ഷില്ലര്‍. ഈ കുട്ടി ലെഗ്‌സ്പിന്നറെ കൂടി ഉള്‍പ്പെടുത്തിയാണ് ആസ്‌ട്രേലിയ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ടിം പെയ്‌നിന്റെ കൂടെ ഏഴ് വയസുകാരന്‍ ഷില്ലറുമുണ്ടായിരുന്നു ടോസ് സമയത്ത്. ഓസീസ് ടെസ്റ്റ് ടീമിന്റെ വിഖ്യാതമായ ബാഗി ഗ്രീന്‍ ക്യാപ്പും അണിഞ്ഞാണ് ഷില്ലര്‍ പെയ്‌നിനൊപ്പമെത്തിയത്. ടീമംഗങ്ങളോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍, ഷില്ലര്‍ പറഞ്ഞത്, സിക്‌സറുകള്‍ അടിക്കുക, വിക്കറ്റുകള്‍ നേടുക എന്ന് മാത്രമാണ്.

ഏഴ് വയസേ ആയിട്ടുള്ളൂവെങ്കിലും ഇതുവരെ 13 തവണയാണ് ആര്‍ച്ചി ഹൃദയശസ്ത്രക്രിയക്ക് വിധേയനായത്. വെറും മൂന്ന് മാസം പ്രായമുള്ളപ്പോ ളായിരുന്നു ഹൃദയവാല്‍വിന്റെ ആദ്യ ശസ്ത്രക്രിയ. ഡാമിയന്റെയും സാറയുടെയും മകനായ ആര്‍ച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ അംഗമാവുകയെന്നത്. മെയ്ക് എ വിഷ് ആസ്‌ട്രേലിയ ഫൗണ്ടേഷനാണ് ആര്‍ച്ചി ഷില്ലറെ ഓസീസ് ക്രിക്കറ്റ് ടീമിലെത്തിച്ചുകൊണ്ട് ഈ സ്വപ്‌നം സഫലമാക്കിയത്.

Similar Posts