< Back
Cricket
സിഡ്‌നി ഏകദിനം; പരിക്കേറ്റ മാര്‍ഷ് മത്സരത്തിനില്ല 
Cricket

സിഡ്‌നി ഏകദിനം; പരിക്കേറ്റ മാര്‍ഷ് മത്സരത്തിനില്ല 

Web Desk
|
10 Jan 2019 11:22 AM IST

പരിക്കേറ്റ മിച്ചല്‍ മാര്‍ഷ് സിഡ്‌നിയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിന്ന് പുറത്ത്. പകരം പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ഓള്‍റൗണ്ടര്‍ ആഷ്ടണ്‍ ടേര്‍ണറിനെ ഉള്‍പ്പെടുത്തി. 

ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ഇന്ത്യക്കെതിരായ ഏകദിന മത്സരത്തിന് തയ്യാറെടുക്കുന്ന ആസ്‌ട്രേലിയന്‍ ടീമിന് തിരിച്ചടി. പരിക്കേറ്റ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് സിഡ്‌നിയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിന്ന് പുറത്ത്. പകരം പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ഓള്‍റൗണ്ടര്‍ ആഷ്ടണ്‍ ടേര്‍ണറിനെ ഉള്‍പ്പെടുത്തി. വയറുവേദനയെ തുടര്‍ന്ന് മാര്‍ഷ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പരിക്ക് മാറാത്തതിനെ തുടര്‍ന്നാണ് പകരക്കാരനെ നിശ്ചയിച്ചത്. അതേസമയം അഡ്‌ലയ്ഡിലെയും മെല്‍ബണിലേയും മത്സരങ്ങള്‍ക്കും താരം തിരിച്ചെത്തുമോ എന്ന കാര്യം സംശയത്തിലാണ്. പൊതുവെ പുതുമുഖങ്ങളായ ആസ്ട്രേലിയന്‍ നിരയില്‍ അല്‍പമെങ്കിലും പരിചയസമ്പത്തുള്ള കളിക്കാരനായിരുന്നു മാര്‍ഷ്. ശനിയാഴ്ച സിഡ്‌നിയിലാണ് ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലെ ആദ്യ ഏകദിന പരമ്പര. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.

പകരക്കാരനായി എത്തുന്ന ടേര്‍ണര്‍ ആസ്‌ട്രേലിയക്കായി മൂന്ന് ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഏകദിന ടീമിലേക്ക് ആദ്യമായാണ് വിളി എത്തുന്നത്. അതേസമയം ടെസ്റ്റ് പരമ്പര തോറ്റതിനാല്‍ ഏകദിന പരമ്പര ജയിച്ച് വിമര്‍ശകരെ ഒതുക്കാനാണ് ആസ്‌ട്രേലിയ ടീം ശ്രമിക്കുന്നത്. നേരത്തെ ടി20 പരമ്പര സമനിലയിലാണ് അവസാനിച്ചത്.

Similar Posts