< Back
Cricket
ആരാധകര്‍ ധോണിയുടെ ഇന്നിങ്‌സിനെ ആഘോഷമാക്കിയത് ഇങ്ങനെ 
Cricket

ആരാധകര്‍ ധോണിയുടെ ഇന്നിങ്‌സിനെ ആഘോഷമാക്കിയത് ഇങ്ങനെ 

Web Desk
|
16 Jan 2019 12:29 PM IST

മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടെ ധോണിയുടെ മെല്ലേപ്പോക്ക് ഇന്നിങ്‌സിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു 

ആസ്‌ട്രേലിയക്കെതിരായ സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യ തോറ്റതിന് കുറ്റം കണ്ടെത്തിയത് ധോണിയിലായിരുന്നു. മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടെ ധോണിയുടെ മെല്ലേപ്പോക്ക് ഇന്നിങ്‌സിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. 96 പന്തില്‍ 51 റണ്‍സ് നേടിയതാണ് ഇന്ത്യയുടെ ബാറ്റിങ്ങിനെ താളം തെറ്റിച്ചതെന്നും അല്ലെങ്കില്‍ രോഹിത് ശര്‍മ്മക്ക് അനായാസം ടീമിനെ ജയത്തിലെത്തിക്കാന്‍ കഴിഞ്ഞേനെ എന്നുമായിരുന്നു വിമര്‍ശം. രണ്ടാം ഏകദിനത്തില്‍ വിമര്‍ശകരെ ഒന്നടങ്കം കരക്കിരുത്തുന്ന പ്രകടനമായിരുന്നു ധോണിയുടെത്. ഇന്നലെയും അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയ ധോണി 54 പന്തില്‍ നിന്ന് 55 റണ്‍സ് നേടി പുറത്താകാതെ നിന്നിരുന്നു.

കോഹ്ലിയുടെ ഇന്നിങ്‌സ് അടിത്തറയായെങ്കിലും ദിനേശ് കാര്‍ത്തികിന്റെയും പ്രത്യേകിച്ച് ധോണിയുടെയും ഫിനിഷിങ് ആണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ധോണിക്കറിയാം എങ്ങനെ കളിക്കണമെന്നും ആരു പറഞ്ഞുകൊടുക്കേണ്ടന്നതുള്‍പ്പെടെ നിരവധി ധോണി ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്. ഇന്ത്യയുടെ ഫിനിഷര്‍ ഇപ്പോഴും ധോണി തന്നെയാണെന്നും ലോകകപ്പിന് ആ സ്ഥാനത്തേക്ക് മറ്റൊരാളെ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നുമാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ രേഖപ്പെടുത്തുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്നലെ ധോണി സര്‍വം ധോണി തന്നെയായിരുന്നു. രസകരമായ കമന്റുകളും കാണാമായിരുന്നു.

Similar Posts