< Back
Cricket
ഇന്ത്യക്കെതിരായ പരമ്പര; ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു 
Cricket

ഇന്ത്യക്കെതിരായ പരമ്പര; ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു 

Web Desk
|
17 Jan 2019 10:33 AM IST

ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് വലിയ പ്രത്യേകത. 

ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് വലിയ പ്രത്യേകത. ഏകദേശം ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സാന്റ്‌നര്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നത്. മുട്ടിന് പരിക്കേറ്റ താരം വിശ്രമത്തിലായിരുന്നു. പുറമെ ടോം ലാഥം, കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം എന്നിവരും ഏകദിന ടീമിലേക്ക് മടങ്ങിയെത്തി. ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ ഇവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു.

സ്പിന്നര്‍മാരെയും പേസര്‍മാരെയും ഉള്‍പ്പെടുത്തി മികച്ച ടീമിനെയാണ് ന്യൂസിലാന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. കെയിന്‍ വില്യംസണാണ് ടീമിനെ നയിക്കുന്നത്. അഞ്ച് മത്സരങ്ങളട ങ്ങിയ ഏകദിന പരമ്പരയാണ് കളിക്കാനുള്ളത്. ഇതില്‍ ആദ്യ മൂന്ന്ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഏകദിനത്തിന് പുറമെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20യും കളിക്കാനുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പരമ്പര. 2014ല്‍ ധോണിക്ക് കീഴിലാണ് ഇന്ത്യ ഇവിടെ അവസാനമായി കളിച്ചത്.

ന്യൂസിലാന്‍ഡ് ടീം ഇങ്ങനെ: കെയിന്‍ വില്യംസണ്‍(നായകന്‍) ട്രെന്‍ഡ് ബോള്‍ട്ട്, ഡഗ് ബ്രേസുവെല്‍, കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം, ലൂക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, മാറ്റ് ഹെന്റി, ടോം ലാഥം, കോളിന്‍ മന്റോ, ഹെന്റി നിക്കോളാസ്,മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോദി, ടിം സൗത്തി റോസ് ടെയ്‌ലര്‍.

Related Tags :
Similar Posts